Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightU.A.Echevron_right46 മണിക്കൂർ യാത്ര;...

46 മണിക്കൂർ യാത്ര; കോഴിക്കോട്ടു നിന്ന്​ അമേരിക്ക വഴി ദുബൈയിലേക്ക്​ പറന്ന്​ ബിലാലും ബാസിലും

text_fields
bookmark_border
46 മണിക്കൂർ യാത്ര; കോഴിക്കോട്ടു നിന്ന്​ അമേരിക്ക വഴി ദുബൈയിലേക്ക്​ പറന്ന്​ ബിലാലും ബാസിലും
cancel

ദുബൈ: കേരളത്തിൽ നിന്ന്​ ദുബൈയിലേക്ക്​ നാല്​ മണിക്കൂറാണ്​ യാത്രാ സമയം. എന്നാൽ, കണ്ണൂർ കണ്ണോത്തുംചാൽ ദാറുൽഫലയിൽ സഹദ് സത്താറി​​െൻറ മക്കളായ ബിലാലും ബാസിലും കോഴിക്കോട്ട്​ നിന്ന്​ ദുബൈയിലെത്താൻ യാത്ര ചെയ്​തത്​ 46 മണിക്കൂർ. 22ന്​ രാത്രി കോഴിക്കോട്ടു നിന്ന്​ പുറപ്പെട്ട്​ ഡൽഹിയും അമേരിക്കയും താണ്ടിയ മാരത്തൺ യാത്രക്കൊടുവിൽ​ വെള്ളിയാഴ്​ച രാത്രി 7.30നാണ്​​​ ഇരുവരും ദുബൈ വിമാനത്താവളത്തിൽ ഇറങ്ങിയത്​. 2000 ദിർഹം ചെലവുവരുന്ന യാത്രക്ക്​ ചെലവായതാവ​ട്ടെ 12,400 ദിർഹവും. നാട്ടിൽ കുടുങ്ങിപ്പോയ മക്കളെ പെരുന്നാളിന്​ മുൻപ്​ യു.എ.ഇയിലെത്തിക്കുന്നതിനാണ്​ മെയ്ദാൻ ഗ്രൂപ്പ്​ ട്രാവൽ മാനേജർ സഹദ് സത്താർ അമേരിക്ക വഴി യാത്രയൊരുക്കിയത്​. 

ഇന്ത്യയിൽ നിന്ന്​ റസിഡൻറ്​ വിസയുള്ളവർക്ക്​ മാത്രമാണ്​ യു.എ.ഇയി​േലക്ക്​ പ്രവേശനാനുമതി. എന്നാൽ, അമേരിക്കയിൽ നിന്ന്​ വിസിറ്റിങ്​ വിസക്കാർക്ക്​ യു.എ.ഇയിൽ എത്തുന്നതിന്​ തടസമില്ല. ഇത്​ മുന്നിൽ കണ്ടാണ്​ മക്കളെ വിസിറ്റിങ്​ വിസയിൽ ദുബൈയിൽ എത്തിക്കാൻ സഹദ്​ പദ്ധതിയിട്ടത്​. രണ്ട്​ വർഷം മുൻപ്​ കുടുംബത്തിലെ എല്ലാവർക്കും അമേരിക്കൻ വിസ എടുത്തുവെച്ചതും ഗുണം ചെയ്​തു. 22ന്​ രാത്രി എട്ടിന്​ കോഴിക്കോട്ടു നിന്ന്​ എയർ ഇന്ത്യ വിമാനത്തിലായിരുന്നു യാത്രയുടെ തുടക്കം. 11ന്​ ഡൽഹിയിൽ എത്തി. അവിടെ നിന്ന്​ പുലർച്ച 2.20ന്​ ഷിക്കാഗോയിലേക്ക്​. 15 മണിക്കൂർ വേണ്ടി വന്നു ഷി​ക്കാഗോ വിമാനത്താവളത്തിൽ എത്താൻ.

അമേരിക്കൻ സമയം രാവിലെ ഏഴിനാണ്​ അവിടെ എത്തിയത്​. അമേരിക്കയിൽ ടൂറിസ്​റ്റുകൾക്ക്​ കോവിഡ് ​പരിശോധന നിർബന്ധമില്ല. എന്നാൽ, പത്ത്​ മണിക്കൂറിന്​ ശേഷമായിരുന്നു അവിടെ നിന്ന്​ അടുത്ത വിമാനം. എയർപോർട്ടിലെ ഹോട്ടലിൽ തങ്ങിയ ശേഷം രാത്രി 8.45നു എമിറേറ്റ്സ് ഫ്ലൈറ്റിൽ ദുബൈയിലേക്ക്​ പറന്നു. ഒടുവിൽ, വെള്ളിയാഴ്​ച രാത്രി 7.30നാണ്​ ഉപ്പയുടെയും ഉമ്മയുടെയും അടുക്കലേക്ക്​ ഇരുവരും പറന്നിറങ്ങിയത്​. 

കോഴിക്കോട്​ കുറ്റിച്ചിറ ഗവ. ജി.വി.എച്ച്​.എസ്​.എസിലെ പ്ലസ്​ ടു വിദ്യാർഥിയായ ബിലാൽ ബിൻ സഹദും ആലത്തിയൂർ ദാറുൽ ഖുർആനിൽ നിന്ന്​ എസ്​.എസ്​.എൽ.സി പാസായ ബാസിൽ ബിൻ സഹദും ഹിഫ്​ദ്​ (ഖുർആൻ മനപാഠമാക്കൽ) വിദ്യാർഥികൾ കൂടിയാണ്​. ഇരുവരും ഖുർആ​​െൻറ പകുതിയോളം മനപാഠമാക്കി കഴിഞ്ഞു. അമേരിക്കൻ വിസ എടുത്തിരുന്നെങ്കിലും ആദ്യമായാണ്​ അമേരിക്കയിൽ എത്തിയത്​. ​ 96 മണിക്കൂർ മുൻപ്​ കോവിഡ്​ പരിശോധന നടത്തിയതി​​െൻറ ഫലം വേണമെന്നാണ്​ യു.എ.ഇയുടെ നിബന്ധന.

കോഴിക്കോട്ട്​ നടത്തിയ കോവിഡ്​ പരിശോധന ഫലത്തി​​െൻറ സമയപരിധി അവസാനിക്കാത്തതിനാൽ ദുബൈ വിമാനത്താവളത്തിൽ പരിശോധനയും ആവശ്യമായി വന്നില്ല. എങ്കിലും, മുൻകരുതൽ എന്ന നിലയിൽ ഒരാഴ്​ചാ ഫ്ലാറ്റിനടുത്തുള്ള ഹോട്ടൽ അബ്​ജാദ്​ ഗ്രാൻഡിൻ ക്വാറൻറീനിൽ കഴിയുകയാണ്​ ഇരുവരും. ​മാതാവ്​ നാദിയയും ഇളയ സഹോദരങ്ങളായ മറിയം, അമ്മാർ, സൈനബ്​, സാറാ എന്നിവരും ദുബൈയിലുണ്ട്​.

 

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:kerala newsuae newsgulf news
News Summary - malayali boys to uae via usa -gulf news
Next Story