Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightU.A.Echevron_right‘ഓ​ർ​മ​യി​ൽ ഒ​രോ​ണം’...

‘ഓ​ർ​മ​യി​ൽ ഒ​രോ​ണം’ സം​ഘ​ടി​പ്പി​ച്ചു

text_fields
bookmark_border
‘ഓ​ർ​മ​യി​ൽ ഒ​രോ​ണം’ സം​ഘ​ടി​പ്പി​ച്ചു
cancel

ദു​ബൈ: ഓ​ണ​ച്ച​ര​ടി​ൽ കോ​ർ​ത്തി​ണ​ക്ക​പ്പെ​ട്ട മ​തേ​ത​ര സ​മൂ​ഹ​മാ​ണ് മ​ല​യാ​ളി​ക​ളെ​ന്ന് എ.​എം. ആ​രി​ഫ് എം.​പി. ഓ​വ​ർ​സീ​സ് മ​ല​യാ​ളി അ​സോ​സി​യേ​ഷ​ൻ സം​ഘ​ടി​പ്പി​ച്ച ‘ഓ​ർ​മ​യി​ൽ ഒ​രോ​ണം’ പ​രി​പാ​ടി ഉ​ദ്​​ഘാ​ട​നം ചെ​യ്യു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം.

ദു​ബൈ ഇ​ൻ​വെ​സ്റ്റ്മെ​ന്റ് പാ​ർ​ക്ക് ഏ​രി​യ​യി​ലെ ബ്രൈ​റ്റ് റൈ​ഡേ​ഴ്‌​സ് സ്‌​കൂ​ൾ ഓ​ഡി​റ്റോ​റി​യ​ത്തി​ൽ പൂ​ക്ക​ള​മ​ത്സ​ര​ത്തോ​ടെ ആ​രം​ഭി​ച്ച ഓ​ണാ​ഘോ​ഷ​ത്തി​ൽ പാ​യ​സ​മ​ത്സ​രം, കൈ​കൊ​ട്ടി​ക്ക​ളി, വ​ഞ്ചി​പ്പാ​ട്ട്, സം​ഗീ​ത ശി​ൽ​പം, നാ​ട​ൻ​പാ​ട്ടു​ക​ൾ, നൃ​ത്ത​നൃ​ത്യ​ങ്ങ​ൾ തു​ട​ങ്ങി​യ പ​രി​പാ​ടി​ക​ൾ ഒ​രു​ക്കി​യി​രു​ന്നു. നോ​ർ​ക്ക ഡ​യ​റ​ക്ട​ർ ഒ.​വി. മു​സ്ത​ഫ, ക്ഷേ​മ​നി​ധി ബോ​ർ​ഡ് ഡ​യ​റ​ക്ട​ർ എ​ൻ.​കെ. കു​ഞ്ഞ​ഹ​മ്മ​ദ്, ഉ​മ ക​ൺ​വീ​ന​ർ മോ​ഹ​ൻ കാ​വാ​ലം, മാ​ധ്യ​മ​പ്ര​വ​ർ​ത്ത​ക​ൻ ജ​മാ​ൽ, മാ​ത്തു​ക്കു​ട്ടി ക​ടോ​ൺ, രാ​ജ​ൻ മാ​ഹി, അ​ബ്ദു​ല്ല കൂ​ത്തു​പ​റ​മ്പ്, വി​വി​ധ സ്ഥാ​പ​ന പ്ര​തി​നി​ധി​ക​ൾ എ​ന്നി​വ​ർ പ​ങ്കെ​ടു​ത്ത ച​ട​ങ്ങി​ൽ ഓ​ർ​മ പ്ര​സി​ഡ​ന്റ് ഷി​ജു ബ​ഷീ​ർ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.

ഓ​ർ​മ സെ​ക്ര​ട്ട​റി പ്ര​ദീ​പ് തോ​പ്പി​ൽ സ്വാ​ഗ​ത​വും അ​ഡ്വ. ഗി​രി​ജ ന​ന്ദി​യും രേ​ഖ​പ്പെ​ടു​ത്തി. കു​ട്ടി​ക​ളും വ​നി​ത​ക​ളു​മ​ട​ക്കം പ​ങ്കെ​ടു​ത്ത ക​മ്പ​വ​ലി മ​ത്സ​ര​ത്തോ​ടെ​യാ​ണ്​ പ​രി​പാ​ടി​ക്ക്​ സ​മാ​പ​നം കു​റി​ച്ച​ത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:celebrationOnam2023Overseas Malayali AssociationConducted
News Summary - Malayali Association Conducted Onam Celebration
Next Story