Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range ഷാർജയിൽ കാണാതായ മലയാളിയെ കാറിൽ മരിച്ച നിലയിൽ കണ്ടെത്തി
text_fieldsbookmark_border
ഷാർജ: കഴിഞ്ഞ ദിവസം ഷാർജയിൽ നിന്ന് കാണാതായ എറണാകുളം ചോറ്റാനിക്കര കുരീക്കാട് വെണ്ട്രാപിള്ളിൽ ദീപു സോമനെ (39) സു ഹൃത്തിന്‍റെ കാറിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി. ഷാർജയിലെ ജനവാസ മേഖലയായ അബുഷഹാറയിലെ ഒറ്റപ്പെട്ട സ്ഥലത്തായിരുന്നു കാർ നിർത്തിയിട്ടിരുന്നത്. വിജനമായ സ്ഥലത്ത് തന്‍റെ കാർ കിടക്കുന്നതിനെ തുടർന്ന സുഹൃത്ത് നടത്തിയ അന്വേഷണത്തിലാണ് കാറിനകത്ത് ദീപുസോമനെ മരിച്ച നിലയിൽ കണ്ടെത്തിയത്. ഷാർജയിലെ സ്വകാര്യ കമ്പനിയിൽ അക്കൗണ്ടന്‍റായിരുന്നു. രണ്ടു ദിവസം മുമ്പ് ഓഫിസിലേക്കെന്ന് പറഞ്ഞ് വീട്ടിൽ നിന്നിറങ്ങിയ ഇയാളെ സമയം ഏറെ വൈകിയും കാണാതായതിനെ തുടർന്ന് കുടുംബം അന്വേഷണം നടത്തുകയും പൊലീസിൽ പരാതി നൽകുകയും ചെയ്തിരുന്നു. പരേതനായ സോമന്‍റെയും ലിസമ്മയുടെയും മകനാണ്. ഭാര്യ: റിങ്കു. മക്കൾ: ഇവാൻ, എൽവിന. സഹോദരൻ: ഫെബു സോമൻ. മരണകാരണത്തെ കുറിച്ച് പൊലീസ് അന്വേഷിക്കുന്നുണ്ട്.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story
