കളഞ്ഞുകിട്ടിയ പണം പൊലീസിന് കൈമാറി മലയാളി യുവാവ്
text_fieldsകളഞ്ഞുകിട്ടിയ പണം പൊലീസിന് കൈമാറിയ കുറ്റ്യാടി സ്വദേശി അബ്ദുൽ ഹക്കീമിനെ അബൂദബി പൊലീസ് ആദരിക്കുന്നു
അബൂദബി: പെട്രോൾ സ്റ്റേഷനിലെ ശുചിമുറിയിൽനിന്ന് ലഭിച്ച പണം പൊലീസിൽ ഏൽപിച്ച് സത്യസന്ധത കാണിച്ച മലയാളിയെ അബൂദബി പൊലീസ് ആദരിച്ചു. യാസ് ദ്വീപിലെ അഡ്നോക് ഡിസ്ട്രിബ്യൂഷൻ പെട്രോൾ സ്റ്റേഷനിലെ അസിസ്റ്റൻറ് മാനേജറും കോഴിക്കോട് കുറ്റ്യാടി സ്വദേശിയുമായ അബ്ദുൽ ഹക്കീമിനെയാണ് ഉപഹാരം നൽകി ആദരിച്ചത്. പട്രോളിങ് പൊലീസിനെ പണം കളഞ്ഞുകിട്ടിയ കാര്യം ഫോണിൽ വിളിച്ചറിയിക്കുകയായിരുന്നു. പൊലീസിെൻറ നിർദേശാനുസരണം ഉടനെ യാസ് ദ്വീപിലെ സ്റ്റേഷനിലെത്തി പണം കൈമാറി.
പൊലീസുമായി ഉത്തരവാദിത്തത്തോടെ സഹകരിച്ചതിനാണ് ഹക്കീമിനെ ആദരിച്ചതെന്ന് അബൂദബി പൊലീസ് ക്രിമിനൽ സെക്യൂരിറ്റി സെക്ടർ എക്സ്റ്റേണൽ ഏരിയ ഡയറക്ടർ ബ്രിഗേഡിയർ ജനറൽ മുബാറക് സെയ്ഫ് അൽ സബൗസി അറിയിച്ചു.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

