മലയാളി റൈറ്റേഴ്സ് ഫോറം "പുസ്തക പ്രകാശനവും പരിചയവും' സംഘടിപ്പിച്ചു
text_fieldsഷാർജ: ഷാർജ അന്താരാഷ്ട്ര പുസ്തമേളയിൽ മലയാളി റൈറ്റേഴ്സ് ഫോറത്തിെൻറ ആഭിമുഖ്യത്തി ൽ പുസ്തക പ്രകാശനവും പുസ്തക പരിചയവും സംഘടിപ്പിച്ചു. അർഷാദ് ബത്തേരി ഉദ്ഘാടനം ന ിർവഹിച്ചു. ദുർഗ മനോജിെൻറ വിജയം നിങ്ങളുടേതാണ് പുസ്തകം രമേഷ് പയ്യന്നൂരിന് നൽകി അർഷാദ് ബത്തേരി പ്രകാശനം ചെയ്തു. സലു അബ്്ദുൽ കരീമിെൻറ ‘ബഞ്ജാര’ എന്ന യാത്രാവിവരണം രമേഷ് പയ്യന്നൂർ ജോസഫ് അതിരുങ്കലിന് നൽകി പ്രകാശിപ്പിച്ചു. ശംസീർ ചാത്തോത്തിെൻറ കരകയറിയ തിരമാലകൾ - ഓർമക്കുറിപ്പുകൾ ഷാബു കിളിത്തട്ടിൽ പ്രകാശനം ചെയ്തു. സിന്ധു എം. ഏറ്റുവാങ്ങി. സർഗ റോയ്, റഫീസ് മാറഞ്ചേരി, നസീർ പാനൂർ എന്നിവർ പുസ്തകം പരിചയപ്പെടുത്തി.
പുന്നയൂർക്കുളം സൈനുദ്ദീൻ അധ്യക്ഷത വഹിച്ചു. രമേഷ് പയ്യന്നൂർ, സാബു കിളിത്തട്ടിൽ, ജോസഫ് അതിരുങ്കൽ, ഇസ്മയിൽ മേലടി തുടങ്ങിയവർ സംസാരിച്ചു. ടി.കെ. ഉണ്ണി മോഡറേറ്ററായിരുന്നു. സി.പി. അനിൽകുമാർ സ്വാഗതവും മുസ്തഫ പെരുമ്പറമ്പത്ത് നന്ദിയും പറഞ്ഞു. ദേശീയതയുടെ കാണാപ്പുറങ്ങൾ, ഓൺ എയർ, ഒറ്റക്കാള, ചുവന്ന മഷികൊണ്ട് ഒരടിവര, ഭൂപടത്തിലെ പാട്, പാരിസ് മുട്ടായി, നാലുവരക്കോപ്പി, - ഹൈക്കു കവിതകൾ, കാത്തുവെച്ച പ്രണയമൊഴികൾ, നിന്നെമാത്രം, നിന്നോടുമാത്രം, ചുളിവീണ വാക്കുകൾ, മിഴിനീർ എന്നീ പുസ്തകങ്ങൾ ചടങ്ങിൽ പരിചയപ്പെടുത്തി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
