ഫിലിപ്പീൻസ് യുവതിയുടെ മയ്യിത്ത് കുളിപ്പിച്ചത് മലയാളി വനിതകൾ
text_fieldsദുബൈ: ഹൃദയാഘാതംമൂലം മരിച്ച ഫിലിപ്പീൻസ് യുവതിയുടെ മയ്യിത്ത് കുളിപ്പിച്ചത് മലയാളി വനിതകൾ. ദുബൈയിലെ ഇലക്ട്രോണിക്സ് കമ്പനിയിലെ ജോലിക്കാരിയായ കത്രീന മാരിയുടെ (29) മൃതദേഹം നാട്ടിലേക്ക് അയക്കുന്നതിനു മുന്നോടിയായാണ് മലയാളി വനിതകൾ ചേർന്ന് കുളിപ്പിച്ചത്. സാധാരണ നാട്ടിലേക്ക് അയക്കുന്ന മൃതദേഹങ്ങൾ ഇവിടെ കുളിപ്പിക്കാറില്ല.ഒരുവർഷം മുമ്പ് ഇസ്ലാം സ്വീകരിച്ച കത്രീനയുടെ മൃതദേഹം കുളിപ്പിച്ചശേഷം നാട്ടിലേക്കയക്കണമെന്ന ആഗ്രഹത്താൽ സുഹൃത്തുക്കൾ അന്വേഷിച്ചെങ്കിലും ആളെ കിട്ടിയില്ല.
ഒടുവിൽ ഹംപാസ് പ്രവർത്തകരായ ഷഹീദ അലി മുഹമ്മദ്, റൈഹാന ഷെഫീഖ്, ആരിഫ ഫൈസൽ, റസീല എന്നിവർ മുന്നോട്ടുവരുകയായിരുന്നു. കത്രീനയുടേത് ക്രിസ്ത്യൻ കുടുംബമാണ്. നാട്ടിലെത്തിച്ചാൽ മതാചാരപ്രകാരം കുളിപ്പിക്കാനുള്ള സൗകര്യമോ അറിവോ അവർക്കില്ല. ഇതോടെയാണ് കുടുംബത്തിെൻറ സമ്മതത്തോടെ കത്രീനയുടെ മൃതദേഹം ദുബൈയിൽ കുളിപ്പിച്ചശേഷം നാട്ടിലേക്ക് അയച്ചത്.
കോവിഡ് പോസിറ്റിവായവരെ കുളിപ്പിക്കാതെ സംസ്കരിക്കുകയാണ് പതിവ്. എന്നാൽ, നെഗറ്റിവായവരെ ഇവിടെ സംസ്കരിക്കുേമ്പാൾ കുളിപ്പിക്കുന്നതിന് സർക്കാർ സംവിധാനം ഏർപ്പെടുത്തിയിട്ടുണ്ട്. ഇവരുടെ സഹായികളായി പോയതിെൻറ മുൻപരിചയത്തിലാണ് മയ്യിത്ത് കുളിപ്പിക്കാൻ മലയാളി വനിതകൾ മുന്നോട്ടുവന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

