Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

ഷാർജയിൽ മലയാളി വിദ്യാർഥിനി കെട്ടിടത്തിൽ നിന്ന് വീണു മരിച്ചു

text_fields
bookmark_border
ഷാർജയിൽ മലയാളി വിദ്യാർഥിനി കെട്ടിടത്തിൽ നിന്ന് വീണു മരിച്ചു
cancel

ഷാര്‍ജ: മലയാളി വിദ്യാര്‍ഥിനിയെ ഷാർജയിലെ കെട്ടിടത്തില്‍ നിന്ന് വീണ് മരിച്ച നിലയില്‍ കണ്ടെത്തി. ഷാര്‍ജ ഇന്ത്യന്‍ സ്കൂളില്‍ പത്താം ക്ലാസ്​ വിദ്യാർഥിനി അശ്വതി (16)യാണ് മരിച്ചത്. തൃശൂര്‍ മാള സ്വദേശികളായ  മേനോക്കില്‍ അജയ കുമാറി​​െൻറയും ശ്രീകലയുടെയും മകളാണ്.

തിങ്കളാഴ്ച പകല്‍ 2.30ന് ഷാര്‍ജ അല്‍ മജാസ് ജില്ലയിലെ ജമല്‍ അബ്​ദുൽ നാസര്‍ സ്ട്രീറ്റിൽ ഇവർ താമസിക്കുന്ന ഫ്ലാറ്റ്​ കെട്ടിടത്തി​​െൻറ ഏഴാം നിലയിലെ മട്ടുപ്പാവില്‍ നിന്നാണ് അശ്വതി താഴെ വീണത്. സംഭവ സമയം താമസ സ്ഥലത്ത് രക്ഷിതാക്കള്‍ ഉണ്ടായിരുന്നുവെന്നാണ് അറിയുന്നത്. ദൃക്​സാക്ഷികള്‍ വിവരം നല്‍കിയ ഉടനെ പൊലീസ്, പാരമെഡിക്കല്‍, അംബുലന്‍സ് വിഭാഗങ്ങള്‍ എത്തിയെങ്കിലും കുട്ടി വീഴ്ച്ചയില്‍ തന്നെ മരിച്ചതായി സ്ഥിരീകരിച്ചു. 

സി.ബി.എസ്.സി സിലബസില്‍ പത്താം ക്ളാസില്‍ പഠിക്കുന്ന അശ്വതി ബുധനാഴ്ച ആരംഭിക്കുന്ന വാര്‍ഷിക പരീക്ഷക്കുള്ള ഒരുക്കത്തിലായിരുന്നു. നന്നായി പഠിക്കുന്ന അശ്വതിയുടെ മരണത്തില്‍ അധ്യാപകരും സഹപാഠികളും ഏറെ ദുഃഖിതരാണ്. ഇതേ സ്​കൂളിൽ  11ാം ക്ളാസില്‍ പഠിക്കുന്ന അരവിന്ദ് ഏക സഹോദരനാണ്. ഫോറന്‍സിക് ലാബില്‍ സൂക്ഷിച്ച മൃതദേഹം നടപടികള്‍ക്ക് ശേഷം നാട്ടിലേക്ക് കൊണ്ടു​പോകുമെന്ന് ബന്ധുക്കള്‍ അറിയിച്ചു. 

Show Full Article

Don't miss the exclusive news

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - malayalee student fell down building sharja
Next Story