മലയാളി സമാജം സ്‌കൂള്‍ യൂത്ത് ഫെസ്റ്റിവല്‍ വെള്ളിയാഴ്ച മുതല്‍
text_fieldsശ്രീദേവി മെമ്മോറിയല്‍ യു.എ.ഇ. ഓപ്പണ്‍ സ്‌കൂള്‍ യൂത്ത് ഫെസ്റ്റിവല്‍ സംബന്ധിച്ച് അബൂദബി മലയാളി സമാജം വാര്‍ത്താ സമ്മേളനത്തില്‍ വിശദീകരിക്കുന്നു
അബൂദാബി: യു.എ.ഇയിലെ ഏറ്റവും വലിയ കലോല്‍സവങ്ങളില്‍ ഒന്നായ അബൂദബി മലയാളി സമാജം ആതിഥ്യമരുളുന്ന ശ്രീദേവി മെമ്മോറിയല്‍ യു.എ.ഇ ഓപ്പണ്‍ സ്‌കൂള്‍ യൂത്ത് ഫെസ്റ്റിവല്‍ വെള്ളിയാഴ്ച ആരംഭിക്കും. മൂന്നുദിവസത്തെ പരിപാടിയുടെ ആദ്യത്തെ രണ്ട് ദിവസങ്ങളിലെ മല്‍സരങ്ങള്‍ അബൂദബി മലയാളി സമാജത്തിലും അവസാന ദിവസമായ മെയ് 18ലെ മല്‍സരങ്ങള്‍ കേരള സോഷ്യല്‍ സെന്ററിലുമാണ് നടക്കുന്നത്.
മുന്നൂറില്‍പ്പരം കലാപ്രതിഭകള്‍ മത്സരത്തില്‍ അണിനിരക്കും. വൈകിട്ട് 7 മണിക്ക് മലയാളി സമാജത്തില്‍ യുവജനോല്‍സവത്തിന്റെ ഉദ്ഘാടനം നടക്കും.നാടോടി നൃത്തം, മാപ്പിള പാട്ട്, നാടന്‍ പാട്ട്, ഭരതനാട്യം, മോഹിനിയാട്ടം, ക്ലാസ്സിക്കല്‍ മ്യൂസിക്, ലളിതഗാനം, സിനിമാ ഗാനം, കുച്ചിപ്പിടി, ഓര്‍ഗന്‍, വയലിന്‍ തുടങ്ങിയ ഇനങ്ങളിലാണ് മല്‍സരങ്ങള്‍ നടക്കുക.
മുസഫ മില്ലേനിയം ഹോസ്പിറ്റലില്‍ നടന്ന വാര്‍ത്താസമ്മേളനത്തില്‍ മലയാളി സമാജം പ്രസിഡന്റ് സലിം ചിറക്കല്‍, ജനറല്‍ സെക്രട്ടറി ടി.വി. സുരേഷ് കുമാര്‍, ട്രഷറര്‍ യാസിര്‍ അറാഫത്ത്, കോര്‍ഡിനേഷന്‍ വൈസ് ചെയർമാന്‍ എം.എം. അന്‍സാര്‍, ജോ സെക്രട്ടറി ഷാജഹാന്‍ ഹൈദരലി, ആര്‍ട്‌സ് സെക്രട്ടറി ജാസിര്‍, അസി. ആര്‍ട്‌സ് സെക്രട്ടറി സാജന്‍ ശ്രീനിവാസന്‍, സമാജം അസി. ട്രഷറര്‍ സൈജു പിള്ള, സ്‌പോര്‍ട്‌സ് സെക്രട്ടറി സുധീഷ് കൊപ്പം, അഹല്യ ഗ്രൂപ്പ് ഓപ്പറേഷന്‍ മാനേജര്‍ സൂരജ് പ്രഭാകരന്‍, മില്ലേനിയം ഹോസ്പിറ്റല്‍ പ്രതിനിധികളായ ഡോ. തോമസ് വര്‍ഗീസ്, ഡോ. മേഖ ജയപ്രകാശ്, ഷൈന പ്രസന്നകുമാര്‍, ടീന രാധാകൃഷ്ണന്‍, ഫെഡറല്‍ എക്‌സേഞ്ച് അസിഡന്റ് ജനറല്‍ മാനേജര്‍ റോമിഷ് എന്നിവര്‍ പങ്കെടുത്തു.
മലയാളി സമാജം കേരള എക്‌സ്പാട്രിയേറ്റ് ഫുട്‌ബോള്‍ അസോസിയേഷനുമായി സഹകരിച്ച് ഉമ്മന്‍ചാണ്ടി മെമ്മോറിയല്‍ സീനിയര്‍ സെവന്‍സ് ഫുട്‌ബോള്‍ ടൂര്‍ണമെന്റ് മെയ് 31ന് അബൂദബി യൂണിവേഴ്‌സിറ്റി ഗ്രൗണ്ടില്‍ നടക്കുമെന്നും സമാജം ഭാരവാഹികള്‍ അറിയിച്ചു. യു.എ.ഇ യിലെ പ്രമുഖരായ 16 ടീമുകള്‍ പങ്കെടുക്കുന്ന മല്‍സരത്തില്‍ നാട്ടില്‍ നിന്നുള്ള ജില്ല - സംസ്ഥാന -ദേശീയ താരങ്ങളും വിവിധ ടീമുകള്‍ക്കായി അണിനിരക്കും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

