മലയാളീ സമാജം വനിതാബാലവേദി പ്രവർത്തനങ്ങൾക്ക് തുടക്കമായി
text_fieldsഅബൂദബി: അബൂദബി മലയാളീ സമാജം വനിതാ വിഭാഗം^ബാലവേദി പ്രവര്‍ത്തനോദ്ഘാടനം നടി ഐമ നിർവഹിച്ചു.
സമാജം പ്രസിഡൻറ് വക്കം ജയലാലിെൻറ അധ്യക്ഷതയില്‍ നടന്ന യോഗത്തില്‍ ജന. സെക്രട്ടറി എ.എം. അന്‍സാര്‍, ടി. എ നാസര്‍,ടോമിച്ചന്‍ വർക്കി, കെ.എസ്.സി വനിതാ കൺവീനര്‍ സിന്ധു ഗോവിന്ദന്‍ എന്നിവര്‍ ആശംസ നേര്‍ന്നു ബിജു കിഴക്കനില രചനയും സംവിധാനവും നിര്‍വഹിച്ച ‘കുടു കുടു കുക്കുടു ഗ്രാമം’ എന്ന നാടകം ബാലവേദി അംഗങ്ങള്‍ അവതരിപ്പിച്ചു. മുരുകന്‍ കാട്ടാക്കടയുടെ കവിതാ ദൃശ്യാവിഷ്ക്കാരം വനിതാ വിഭാഗം അവതരിപ്പിച്ചു.
ബാലവേദി അവതരിപ്പിച്ച നൃത്തങ്ങൾ,ഒപ്പന, ഗാനമേള എന്നിവയും ഉണ്ടായി. സിര്‍ജന്‍, ബിജു വാരിയര്‍ എന്നിവർ പരിപാടിക്ക് നേതൃത്വം നല്‍കി . വനിതാ കൺവീനര്‍ മഞ്ജു സുധീര്‍ സ്വാഗതവും ബാലവേദി പ്രസിഡൻറ് സ്വാതിക് സുരേഷ് നന്ദി പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
