മലയാളി സമാജം കലോത്സവം സമാപിച്ചു
text_fieldsമലയാളി സമാജം സംഘടിപ്പിച്ച ശ്രീദേവി മെമ്മോറിയൽ യു.എ.ഇ ഓപൺ യൂത്ത് ഫെസ്റ്റിവലിൽനിന്ന്
അബൂദബി: മലയാളി സമാജം സംഘടിപ്പിച്ച ശ്രീദേവി മെമ്മോറിയൽ യു.എ.ഇ ഓപൺ യൂത്ത് ഫെസ്റ്റിവൽ സമാപിച്ചു. മൂന്ന് ദിവസമായി നടന്ന കൗമാര കലോത്സവത്തിൽ 250 ലധികം കുട്ടികൾ മാറ്റുരച്ചു. 21 പോയന്റുമായി ഐശ്വര്യ ഷൈജിത് കലാതിലക പട്ടമണിഞ്ഞു. തുടർച്ചയായ രണ്ടാം വർഷമാണ് ഐശ്വര്യ തിലകമാകുന്നത്. കലാതിലകത്തിനുള്ള ശ്രീദേവി മെമ്മോറിയൽ ട്രോഫി സമാജം പ്രസിഡന്റ് റഫീഖ് കയനയിലും അഹല്യ ഗ്രൂപ് സീനിയർ ഓപറേഷൻസ് മാനേജർ സൂരജ് പ്രഭാകറും ചേർന്ന് നൽകി.
ഗ്രൂപ് ചമ്പ്യന്മാരായി ആൻവിദ് കെ. ജിതിൻ, ലക്ഷ്മി പ്രശോബ്, ഐശ്വര്യ ഷൈജിത്, നികേതന പരമേശ് എന്നിവർ സമ്മാനാർഹരായി. നാട്ടിൽ നിന്നെത്തിയ കലാമണ്ഡലം ഡോ. അനിതമൂർത്തി, കലാമണ്ഡലം ജയലക്ഷ്മി എന്നിവരായിരുന്നു വിധികർത്താക്കൾ.വൈസ് പ്രഡിഡന്റ് രേഖിൻ സോമന്റെ അധ്യക്ഷത വഹിച്ചു. സമാപന സമ്മേളനത്തിൽ, കലാവിഭാഗം സെക്രട്ടറി ബിജു വാര്യർ ആമുഖ പ്രസംഗം നടത്തി. ജനറൽ സെക്രട്ടറി എം.യു. ഇർഷാദ് സ്വാഗതം ആശംസിച്ചു. മില്ലേനിയം ആശുപത്രിയിലെ ഡോക്ടർമാരായ ഷാക്കിബ് ഷാഫി, ആർഷ ആർ. നായർ, ദാഖിറ ജീലാനി, അസി. മാനേജർ അർച്ചന അനൂപ്, ഫെഡറൽ എക്സ്ചേഞ്ച് പ്രതിനിധി റോബിൻ എന്നിവർ വിജയികൾക്ക് സമ്മാനങ്ങൾ വിതരണം ചെയ്തു.
ട്രഷറർ അജാസ്, ചീഫ് കോഓഡിനേറ്റർ സാബു അഗസ്റ്റിൻ, ജോയന്റ് സെക്രട്ടറി മനു കൈനകരി, മീഡിയ സെക്രട്ടറി ഷാജഹാൻ ഹൈദരലി, ജോയന്റ് ട്രഷറർ റഷീദ് കാഞ്ഞിരത്തിൽ, കായിക സെക്രട്ടറി ഗോപൻ, സാഹിത്യ സെക്രട്ടറി അനിൽ കുമാർ ടി.ഡി, കമ്മിറ്റി അംഗങ്ങളായ എ.എം.അൻസാർ, റഫീഖ് പി.ടി, ടോമിച്ചൻ വർക്കി, വനിത വിഭാഗം അംഗങ്ങളായ ഷഹാന മുജീബ്, സൂര്യ അഷർ ലാൽ, അമൃത അജിത്, രാജലക്ഷ്മി സജീവ് എന്നിവർ പരിപാടികൾക്ക് നേതൃത്വം നൽകി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

