അപകടത്തിൽ മരിച്ച മലയാളിയുടെ കുടുംബത്തിന് 45 ലക്ഷം നഷ്ടപരിഹാരം
text_fieldsദുബൈ: പ്രായപൂർത്തിയാവാത്ത സ്വദേശി യുവാവ് ഒാടിച്ച വാഹനമിടിച്ച് മരിച്ച മലയാളി യുവാവിെൻറ ആശ്രിതർക്ക് 2.60 ലക്ഷം ദിർഹം (ഏകദേശം 45 ലക്ഷം രൂപ) നഷ്ട പരിഹാരം നൽകാൻ ദുബൈ കോടതി വിധി. കാസർകോട് സ്വദേശി അബ്ദുൽ റഷിദ് പോക്കറാണ് (40) 17 കാരനായ യു.എ.ഇ യുവാവ് ഒാടിച്ച വാഹനം ഇടിച്ച് 2014 നവംബറിൽ ദുബൈയിൽ മരിച്ചത്. അബ്ദുൽ റഷീദ് ഒാടിച്ച വാഹനത്തിൽ സ്വദേശി യുവാവിെൻറ വാഹനം ഇടിക്കുകയും യുവാവ് തൽക്ഷണം മരണപ്പെടുകയുമായിരുന്നു.
െപാലീസിെൻറ പ്രാഥമിക റിപ്പോർട്ട് അനുസരിച്ച് മരണപ്പെട്ട അബ്ദുൽ റഷീദ് ആയിരുന്നു അപകടത്തിന് കാരണക്കാരൻ. അതിനാൽ അബ്ദുൽ റഷീദിനെ പ്രതിയാക്കിയാണ് ആദ്യം റിപ്പോർട്ട് തയ്യാറാക്കിയതും കേസെടുത്തതും. എന്നാൽ പബ്ലിക് പ്രോസിക്യൂഷൻ നടത്തിയ അേന്വഷണത്തിൽ കുറ്റക്കാരനായി കണ്ടത് സ്വദേശി യുവാവിനെയാണ്. തുടർന്ന് കേസ് ട്രാഫിക് കോടതിയിലെത്തിയപ്പോൾ യുവാവിെൻറ പിതാവിനെ ശകാരിക്കാനാണ് വിധി ഉണ്ടായത്. ദിയാധനമോ പിഴയോ ഒന്നുംതന്നെ ശിക്ഷയിൽ ഉണ്ടായില്ല.
തുടർന്ന് അബ്ദുൽ റഷീദിെൻറ കുടുംബാംഗങ്ങൾ ദുബൈ അൽക്കബ്ബാൻ അസോസിയേറ്റ്സിലെ സീനീയർ ലീഗൽ കൺസൾൻറ് അഡ്വ. ഷംസുദ്ദീൻ കരുനാഗപള്ളി മുഖേന നാലരലക്ഷം ദിർഹം ആവശ്യപ്പെട്ട് ദുബൈ സിവിൽ കോടതിയിൽ കേസ് ഫയൽ ചെയ്തു. ഇതിലാണ് 2.60 ലക്ഷം ദിർഹം നഷ്ടപരിഹാരം നൽകാൻ എതിർകക്ഷിയായ ഇൻഷുറൻസ് കമ്പനിക്കെതിരെ വിധിച്ചത്. എന്നാൽ കൂടുതൽ നഷ്ടപരിഹാരത്തിനായി അപ്പീൽ ഫയൽ ചെയ്തതായി അഡ്വ. ഷംസുദ്ദീൻ അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
