Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightU.A.Echevron_rightജീവനക്കാർക്ക്...

ജീവനക്കാർക്ക് നാട്ടിലെത്താൻ ചാർട്ടർ  വിമാനമൊരുക്കി മലയാളി സംരംഭകൻ

text_fields
bookmark_border
ജീവനക്കാർക്ക് നാട്ടിലെത്താൻ ചാർട്ടർ  വിമാനമൊരുക്കി മലയാളി സംരംഭകൻ
cancel

ദുബൈ: കോവിഡ് പ്രതിരോധാർഥം ഏർപ്പെടുത്തിയ യാത്ര നിയന്ത്രണങ്ങളെ  തുടർന്ന് നാട്ടിലേക്കെത്താൻ വിഷമിച്ച ജീവനക്കാർക്കായി പ്രത്യേക വിമാനം ചാർട്ടർ ചെയ്ത് മലയാളി സംരംഭകൻ. യൂറോപ്പിലും ഗൾഫ്​ രാജ്യങ്ങളിലുമായി വ്യാപിച്ചു കിടക്കുന്ന പ്രമുഖ അറബ്​ വസ്​ത്ര ബ്രാൻറായ തിലാൽ ഗ്രൂപ്പി​​െൻറ മാനേജിംഗ് ഡയറക്ടർ സി.അബ്ദുൽസ്സലാം ഹസനാണ് മൂന്ന് മാസത്തെ ലീവനുവദിച്ച്  ജീവനക്കാരെ നാട്ടിലെത്തിച്ചത്.

കഴിഞ്ഞ ദിവസം റാസൽഖൈമയിൽ നിന്ന് കോഴിക്കോട്ടേക്ക്  ഒരുക്കിയ  വിമാനത്തിൽ ജീവനക്കാർക്ക്​ പുറമെ നാട്ടി​െലത്താൻ പ്രയാസം നേരിടുന്ന മറ്റു ചിലർക്കും സീറ്റ്​ അനുവദിച്ചിരുന്നു. ജീവനക്കാർക്ക്​ ലഭിക്കേണ്ട എല്ലാ ആനുകുല്യങ്ങളും നൽകി ക്വാറൻറ​ീൻ ഉൾപ്പെടെ സൗകര്യങ്ങളും ഒരുക്കിയാണ് അവരെ നാട്ടിൽ എത്തിച്ചിരിക്കുന്നത്.

1200 ലേറെ ജീവനക്കാർ ജോലി ചെയ്യുന്ന ഗ്രൂപ്പി​നു കീഴിലെ ഷോപ്പുകളിലും താമസ ഇടങ്ങളിലുമെല്ലാം കോവിഡ്​ പ്രോ​േട്ടാക്കോളുകൾ പ്രകാരമുള്ള സാമൂഹിക അകലം ഉറപ്പുവരുത്തുന്നതിനും ഇതു വഴി സാധിക്കും.

സി.അബ്ദുൽസ്സലാം ഹസൻ
 

നാട്ടിൽ പോയവർ തിരിച്ചെത്തിയാൽ മറ്റുള്ള ജീവനക്കാർക്ക് യാത്രയ്ക്ക്  അവസരമൊരുക്കും. കോവിഡ് 19 പശ്ചാത്തലത്തിൽ  പ്രയാസം അനുഭവിച്ചിരുന്ന നിരവധി പേർക്ക് സൗകര്യങ്ങളും സഹായങ്ങളും നൽകാൻ തിലാൽ ഗ്രുപ്പ് തുടക്കം മുതൽ മുന്നിലുണ്ടായിരുന്നു.  ഗൾഫ് മാധ്യമവും, മീഡിയ വൺ ചാനലും ചേർന്ന് നടപ്പാക്കുന്ന മിഷൻ വിങ്​സ്​ ഒാഫ്​ കംപാഷൻ പദ്ധതിയിലേക്ക്​ 30 ടിക്കറ്റുകളും തിലാൽ ഗ്രുപ്പ്​ നൽകിയിട്ടുണ്ട്​.  

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:malayalamPravasi ReturnKerala News
News Summary - malayalee entrepreneur helps stranded expatriots
Next Story