Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

അനശ്വര ഗായകന് സ്മരണാഞ്ജലി ഒരുക്കി മലയാളി ഡോക്ടർമാർ

text_fields
bookmark_border
‘ട്രിബ്യൂട്ട്​ ടു എസ്.പി.ബി’ എന്ന ശീർഷകത്തിലാണ് ശ്രദ്ധാഞ്ജലി തീർത്തത്
അനശ്വര ഗായകന് സ്മരണാഞ്ജലി ഒരുക്കി മലയാളി ഡോക്ടർമാർ
cancel
camera_alt

യു.എ.ഇയിലെ മലയാളി ഡോക്ടർമാരുടെ കൂട്ടായ്മ സംഘടിപ്പിച്ച ‘ട്രിബ്യൂട്ട്​ ടു എസ്.പി.ബി’ പരിപാടിയിൽ നിന്ന്

ദുബൈ: ഗായകൻ എസ്.പി ബാലസുബ്രഹ്മണ്യത്തിന് പാട്ടുകളും നൃത്തങ്ങളും കോർത്തിണക്കി ദൃശ്യ ശ്രാവ്യ സ്മരണാഞ്ജലിയൊരുക്കി മലയാളി ഡോക്ടർമാർ. യു.എ.ഇയിലെ മലയാളി ഡോക്ടർമാരുടെ കൂട്ടായ്മയായ അസോസിയേഷൻ ഓഫ് കേരള മെഡിക്കൽ ഡെൻറൽ ഗ്രാജുവേറ്റ്സ് (എ.കെ.എം.ജി) 'ട്രിബ്യൂട്ട്​ ടു എസ്.പി.ബി' എന്ന ശീർഷകത്തിലാണ് ശ്രദ്ധാഞ്ജലി തീർത്തത്. എസ്​.പി.ബിയുടെ മകനും സംഗീത സംവിധായകനുമായ എസ്. പി.ബി ചരൺ, ഗായകൻ അനൂപ് ശങ്കർ, റെക്കോർഡിസ്​റ്റ്​ ദിനേശ് എന്നിവർ അനുഭവങ്ങൾ പങ്കുവെച്ചു.

ഹൈബ്രിഡ് സൂം പ്ലാറ്റ്ഫോമിൽ നടന്ന ചടങ്ങ് എ.കെ.എം.ജി പ്രസിഡൻറ് ഡോ. ജോർജ് ജേക്കബ് ഉദ്ഘാടനം ചെയ്തു. സെക്രട്ടറി ജനറൽ സുഗു മലയിൽ കോശി, ട്രഷറർ, ഡോ. ഫിറോസ് ഗഫൂർ, കൾച്ചറൽ കമ്മിറ്റി കൺവീനർ ഡോ. നിർമല രഘുനാഥൻ, ഡോ. സണ്ണി കുര്യൻ, ഡോ. ഹനീഷ് ബാബു, ഡോ. സജിത്ത് പി.എസ്., ഡോ. നിതാ സലാം എന്നിവർ നേതൃത്വം നൽകി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story