മലയാളി ഡോക്ടർ ജോർജ് മാത്യുവിന് അബൂദബിയുടെ പരമോന്നത സിവിലിയൻ അവാർഡ്
text_fieldsഅൽെഎൻ: മലയാളി ഡോക്ടറായ ജോർജ് മാത്യുവിന് അബൂദബി എമിറേറ്റിെൻറ പരമോന്നത സിവിലിയൻ അവാർഡ്. അഞ്ച് പതിറ്റാണ്ട് അബൂദബിയിലെ ആരോഗ്യ പരിചരണ മേഖലയിൽ നടത്തിയ നിസ്വാർഥ സേവനങ്ങൾ പരിഗണിച്ചാണ് 2018െല അബൂദബി അവാർഡ് നൽകി പത്തനംതിട്ട തുമ്പമൺ സ്വദേശിയായ ഡോ. ജോർജ് മാത്യുവിനെ ആദരിച്ചത്. അബൂദബി അൽ ബഹ്ർ കൊട്ടാരത്തിൽ നടന്ന ചടങ്ങിൽ അബൂദബി കിരീടാവകാശിയും യു.എ.ഇ സായുധ സേന ഡെപ്യൂട്ടി സുപ്രീം കമാൻഡറുമായ ജനറൽ ശൈഖ് മുഹമ്മദ് ബിൻ സായിദ് ആൽ നഹ്യാൻ അവാർഡ് സമ്മാനിച്ചു.
1967ൽ യു.എ.ഇയിലെത്തിയ ഡോ. ജോർജ് മാത്യു അബൂദബി എമിറേറ്റിെൻറ ആരോഗ്യ പരിചരണ മേഖലയുടെ വികസനത്തിൽ മുഖ്യ പങ്ക് വഹിച്ചു. അൽെഎനിലെ ആദ്യത്തെ സർക്കാർ ആശുപത്രി ആരംഭിക്കുന്നതിന് നേതൃത്വം നൽകിയത് ഇദ്ദേഹമാണ്. ജനറൽ മെഡിസിൻ, കാഷ്വാലിറ്റി വിഭാഗങ്ങളിൽ പ്രവർത്തിച്ച ജോർജ് മാത്യു വൻ ജനസ്വീകാര്യത നേടി. മെഡിക്കൽ ഡയറക്ടറായ ഇദ്ദേഹത്തിെൻറ ഭാര്യയും മകളും അൽെഎനിലുണ്ട്.
ഡോ. ജോർജ് മാത്യവിന് പുറമെ ശൈഖ് മുബാറക് ബിൻ ഖറാൻ ആൽ മൻസൂറി, ഫറാഹ് ഹാഷിം ആൽ ഖസിയ്യ, ഇബ്രാഹിം അബ്ദുൽ റഹ്മാൻ ആൽ ആബിദ്, ഡോ. ജയന്തി മെയ്ത്ര, അലി ബിൻ മൻഇ ആൽ അഹ്ബാദി, ഫാത്തിമ അലി ആൽ കഅബി, തിബാൻ സാലിം ആൽ മുഹൈരി, ഡോ. അസ്സാം ആൽ സോബീ എന്നിവർക്കാണ് അവാർഡ്. കായികം, ദേശീയ നവോത്ഥാനം, സാമൂഹിക സംരംഭങ്ങൾ, മാധ്യമ വികസനം, ചികിത്സാ ഗവേഷണം, വിദ്യാഭ്യാസ പരിശീലന^വികസനം, ചരിത്രഗവേഷണം എന്നീ മേഖലകളിലെ സംഭാവനകളാണ് ഇൗ വർഷത്തെ പുരസ്കാരത്തിന് പരിഗണിച്ചത്.
അബൂദബി എമിറേറ്റിെൻറ പരമോന്നത സിവിലിയൻ പുരസ്കാരമാണ് അബൂദബി അവാർഡ്. നിസ്വാർഥമായ ഒൗദാര്യവും അനുകമ്പയും പ്രചോദിപ്പിച്ച് ശൈഖ് സായിദിെൻറ പൈതൃകം കാത്തുസൂക്ഷിക്കുക എന്ന ലക്ഷ്യത്തോടെ 2005ൽ യു.എ.ഇ പ്രസിഡൻറ് ശൈഖ് ഖലീഫ ബിൻ സായിദാണ് അവാർഡിന് തുടക്കമിട്ടത്. സായിദ് വർഷം ആചരിക്കുന്ന 2018ൽ അവാർഡിന് സവിശേഷ പ്രസക്തിയുണ്ട്. നിസ്വാർഥമായി പ്രവർത്തിക്കുകയും ജീവകാരുണ്യ പാതയിൽ തുടരാൻ രാജ്യത്തെ പ്രചോദിപ്പിക്കുകയും ചെയ്ത ഇൗ അസാമാന്യ വ്യക്തിത്വങ്ങളെ അഭിനന്ദിക്കുന്നുവെന്ന് ശൈഖ് മുഹമ്മദ് ബിൻ സായിദ് ആൽ നഹ്യാൻ പുരസ്കാര വിതരണ ചടങ്ങിൽ പറഞ്ഞു. ഉപപ്രധാനമന്ത്രിയും ആഭ്യന്തര മന്ത്രിയുമായ ശൈഖ് സൈഫ് ബിൻ സായിദ് ആൽ നഹ്യാൻ, ഉപപ്രധാനമന്ത്രിയും പ്രസിഡൻഷ്യൽകാര്യ മന്ത്രിയുമായ ശൈഖ് മൻസൂർ ബിൻ സായിദ് ആൽ നഹ്യാൻ, സഹിഷ്ണുതാ കാര്യ മന്ത്രി ശൈഖ് നഹ്യാൻ ബിൻ മുബാറക് ആൽ നഹ്യാൻ തുടങ്ങിയവരും പെങ്കടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
