യു.എ.ഇ പതാക ദിനം ആഘോഷിച്ച് മലയാളി സമൂഹവും
text_fieldsഇന്ത്യ ഇന്റർനാഷനൽ സ്കൂളിൽ നടന്ന പതാകദിനാഘോഷം
ദുബൈ: അന്നം നൽകിയ നാടിന്റെ ദേശീയ പതാക ദിനം ആഘോഷിച്ച് മലയാളി സമൂഹവും. സ്ഥാപനങ്ങളിലും വാഹനങ്ങളിലുമെല്ലാം ദേശീയ പതാക സ്ഥാപിച്ചായിരുന്നു പതാക ദിനത്തോട് ആദരവ് പ്രകടിപ്പിച്ചത്. വിവിധ അതോറിറ്റികൾ നടത്തിയ പരിപാടികളിലും മലയാളി സമൂഹം പങ്കെടുത്തു.
അൽഐൻ ഒയാസിസ് ഇന്റർനാഷനൽ സ്കൂളിൽ പ്രിൻസിപ്പൽ സി.കെ.എ മനാഫ് പതാക ഉയർത്തി. വിദ്യാർഥികളുടെ വിവിധ പരിപാടികളും അരങ്ങേറി. ഇന്ത്യ ഇന്റർനാഷനൽ സ്കൂൾ പതാകദിനാഘോഷം സ്കൂൾ പ്രിൻസിപ്പൽ ഡോ. മഞ്ജു റെജി പതാക ഉയർത്തി ഉദ്ഘാടനം ചെയ്തു. യു.എ.ഇ പതാകയിലെ ചതുർവർണങ്ങളിലുള്ള വസ്ത്രം ധരിച്ചാണ് വിദ്യാർഥികൾ സ്കൂളിലെത്തിയത്. യു.എ.ഇയുടെ ചരിത്രവും സംസ്കാരവും പ്രകടമാക്കുന്ന കലാപരിപാടികളും സംഘടിപ്പിച്ചു. സ്കൂൾ മാനേജിങ് ഡയറക്ടർ സൽമാൻ ഇബ്രാഹിം, സീനിയർ ഡയറക്ടർ അസീഫ് മുഹമ്മദ്, അസി. ഡയറക്ടർ സഫാ അസദ് തുടങ്ങിയവർ സംസാരിച്ചു.
യു.എ.ഇ പതാക ദിനത്തിൽ അൽഐൻ ഒയാസിസ് ഇന്റർനാഷനൽ സ്കൂൾ പ്രിൻസിപ്പൽ സി.കെ.എ മനാഫ് പതാക ഉയർത്തുന്നു
വൈസ് പ്രിൻസിപ്പൽമാരായ ഷിഫാന മുഈസ്, സുനാജ് അബ്ദുൽ മജീദ്, ക്ലാര റൊസീത മാർട്ടിൻ തുടങ്ങിയവർ നേതൃത്വം നൽകി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

