Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightU.A.Echevron_right24 മണിക്കൂറിനുള്ളില്‍...

24 മണിക്കൂറിനുള്ളില്‍ 25 ലക്ഷം ചുവടുകള്‍ പിന്നിട്ട് മലയാളി കൂട്ടായ്മ

text_fields
bookmark_border
24 മണിക്കൂറിനുള്ളില്‍ 25 ലക്ഷം ചുവടുകള്‍ പിന്നിട്ട് മലയാളി കൂട്ടായ്മ
cancel
camera_alt

25 ല​ക്ഷം ചു​വ​ടു​ക​ൾ പൂ​ർ​ത്തി​യാ​ക്കാ​നു​ള്ള യാ​ത്ര​ക്കി​ടെ യു​വാ​ക്ക​ൾ വി​ശ്ര​മ സ​മ​യ​ത്ത്​ സെ​ൽ​ഫി​യെ​ടു​ക്കു​ന്നു

അ​ജ്മാ​ന്‍: ദു​ബൈ ഫി​റ്റ്ന​സ് ച​ല​ഞ്ചി​ൽ പു​തി​യ അ​ധ്യാ​യം തീ​ർ​ത്ത് യു​വാ​ക്ക​ള്‍. ആ​രോ​ഗ്യ​ത്തി​ലേ​ക്ക് ഓ​ടി​യ​ടു​ക്കാ​ൻ ദു​ബൈ കി​രീ​ടാ​വ​കാ​ശി​യും എ​ക്​​സി​ക്യൂ​ട്ടി​വ്​ കൗ​ൺ​സി​ൽ ചെ​യ​ർ​മാ​നു​മാ​യ ശൈ​ഖ് ഹം​ദാ​ൻ ബി​ൻ മു​ഹ​മ്മ​ദ് ബി​ൻ റാ​ശി​ദ് ആ​ൽ മ​ക്തൂം വി​ഭാ​വ​നം ചെ​യ്ത ഫി​റ്റ്ന​സ് ച​ല​ഞ്ചി​ല്‍ പ​ത്ത് ല​ക്ഷം ചു​വ​ടു​ക​ള്‍ പി​ന്നി​ടാ​ന്‍ ഇ​റ​ങ്ങി​ത്തി​രി​ച്ച യൂ​ത്ത് ഇ​ന്ത്യ ക്ല​ബ് കൂ​ട്ടാ​യ്മ പി​ന്നി​ട്ട​ത് 25 ല​ക്ഷം ചു​വ​ടു​ക​ള്‍. 24 മ​ണി​ക്കൂ​റി​നു​ള്ളി​ലാ​ണ് 165 അം​ഗ സം​ഘം ഇ​ത്ര​യും ദൂ​രം പി​ന്നി​ട്ട​ത്.

സം​ഘ​ത്തി​ലെ ചി​ല​ര്‍ 70 കി​ലോ​മീ​റ്റ​റോ​ളം സ​ഞ്ച​രി​ച്ചു. കൂ​ട്ടാ​യ്മ​യി​ലെ ഷാ​ര്‍ജ​യി​ല്‍ നി​ന്നു​ള്ള ഫ​വാ​സ് ജ​മാ​ല്‍ 94,348 ചു​വ​ടു​ക​ള്‍ പി​ന്നി​ട്ട​പ്പോ​ള്‍ ദു​ബൈ​യി​ല്‍ നി​ന്നു​ള്ള ഫ​സീം (81,362), അ​ഫ്സ​ല്‍ (78,047), ബ​സ്സാം (75,231) എ​ന്നി​വ​രും ഒ​പ്പം​പി​ടി​ച്ചു. 24 മ​ണി​ക്കൂ​റി​നു​ള്ളി​ല്‍ പ​ത്ത് ല​ക്ഷം ചു​വ​ടു​ക​ള്‍ പി​ന്നി​ടു​ക​യെ​ന്ന ല​ക്ഷ്യ​ത്തോ​ടെ മു​ന്നി​ട്ടി​റ​ങ്ങി​യ കൂ​ട്ടാ​യ്മ​ക്ക് 12 മ​ണി​ക്കൂ​റി​നു​ള്ളി​ല്‍ത​ന്നെ ല​ക്ഷ്യം കൈ​വ​രി​ക്കാ​നാ​യി. 24 മ​ണി​ക്കൂ​ര്‍ പി​ന്നി​ടു​മ്പോ​ഴേ​ക്കും പ്ര​തീ​ക്ഷി​ച്ച​തി​ലും വ​ലി​യ നേ​ട്ടം കൈ​വ​രി​ക്കാ​നാ​യി ഈ ​യു​വാ​ക്ക​ള്‍ക്ക്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:malayaleeuae25 lakh steps
Next Story