Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range ഇന്ത്യൻ ബുക്ക് ഓഫ് റെക്കോഡില്‍ ഇടംനേടി മലയാളി ബാലന്
text_fieldsbookmark_border
റാസല്‍ഖൈമ: 195 ഭൂപടങ്ങള്‍ ഒരു നോക്കില്‍ തിരിച്ചറിഞ്ഞ് രാഷ്ട്രങ്ങളുടെ പേര് പറഞ്ഞ മലയാളി ബാലൻ ഇന്ത്യന്‍ ബുക്ക് ഓഫ് റെക്കോഡിൽ ഇടംപിടിച്ചു.റാസല്‍ഖൈമ സ്കോളേഴ്സ് ഇന്ത്യന്‍ സ്കൂളിലെ രണ്ടാം ക്ലാസ് വിദ്യാര്‍ഥിയായ ഏഴു വയസ്സുകാരന് ശ്രേയസ് അരുണ്‍കുമാറാണ് നാല് മിനിറ്റ് 54 സെക്കൻഡില്‍ 195 രാജ്യങ്ങളുടെ പേര് പറഞ്ഞ് കേരളത്തിെൻറ അഭിമാനമായത്.
നഴ്സറി തലം മുതല്‍ ഓര്‍മശക്തിയില്‍ മുന്നിലാണ് ശ്രേയസെന്ന് സ്കോളേഴ്സ് സ്കൂള്‍ അധ്യാപിക സജ്നി 'ഗള്‍ഫ് മാധ്യമ'ത്തോട് പറഞ്ഞു. പാഠ ഭാഗങ്ങള്‍ വേഗത്തില്‍ വായിച്ച് മനസ്സിലാക്കുകയും ഓര്‍മയില്‍ സൂക്ഷിക്കുന്നതിനുമുള്ള ശ്രേയസിെൻറ പ്രത്യേക കഴിവ് കൗതുകമുളവാക്കുന്നതാണ്. ആലപ്പുഴ ഹരിപ്പാട് നങ്ങ്യാര്‍ക്കുളങ്ങര സ്വദേശിയും റാക് ഹോസ്പിറ്റലിലെ ഉദ്യോഗസ്ഥനുമായ അരുണ്കുമാറിെൻറയും ലക്ഷ്മിയുടെയും മകനാണ്. സാത്വിക സഹോദരിയാണ്.
Next Story

