‘മധുര ഓർമകളു’മായി വേള്‍ഡ് മലയാളി കൗൺസിൽ വാർഷികാഘോഷം ഇന്ന്
text_fieldsഅബൂദബി: വേള്‍ഡ് മലയാളി കൗൺസിൽ അബൂദബി ചാപ്റ്റര്‍ വാര്‍ഷികാഘോഷ പരിപാടി ‘മധുര ഓർമകള്‍’ എന്ന പേരിൽ വ്യാഴാഴ്ച അബൂദബി ആംഡ് ഫോഴ്‌സ് ഓഫിസേഴ്‌സ് ക്ലബ് അല്‍ ജാഹിലിയ തിയറ്ററില്‍ നടക്കും. രാത്രി 7.30നാണ് പരിപാടി ആരംഭിക്കുക. പരിപാടിയിൽ മലയാള സിനിമയിലെ പഴയകാല നായിക^നായകന്മാരായ ശ്രീലത, സീമ, വിധുബാല, മധു, രവികുമാര്‍ എന്നിവരെ ലൈഫ് ടൈം അച്ചീവ്മെൻറ് പുരസ്‌കാരം നല്‍കി ആദരിക്കും. മലയാള സിനിമ^സീരിയല്‍ രംഗങ്ങളില്‍ നിന്നുള്ള 12 കലാകാരന്മാര്‍ ഉൾക്കൊള്ളുന്ന സംഘം നൃത്തം, സംഗീതം, സ്കിറ്റ്, മിമിക്രി തുടങ്ങിയ പരിപാടികള്‍ അവതരിപ്പിക്കും.
പഴയ തലമുറയോട് പുതു തലമുറ കാണിക്കുന്ന നിഷേധാത്മക മനോഭാവം മാറ്റുക, വൃദ്ധസദനങ്ങള്‍ പെരുകുന്ന സാമൂഹികാവസ്ഥ ഇല്ലാതാക്കുക എന്നീ ആശയങ്ങളിലാണ് പരിപാടി സംഘടിപ്പിക്കുന്നതെന്ന് വേള്‍ഡ് മലയാളി കൗൺസിൽ അബൂദബി ചാപ്റ്റര്‍ ഭാരവാഹികള്‍ വാർത്താസമ്മേളനത്തില്‍ പറഞ്ഞു. സിനിമയിൽ എന്നും യുവാക്കളായിരുന്നു സജീവമെന്നും പഴയ ചലച്ചിത്ര പ്രവർത്തകരിൽനിന്നുള്ള പാഠങ്ങൾ ഉൾക്കൊണ്ട് യുവാക്കൾ ഇന്ന് മലയാള ചലച്ചിത്രത്തെ കൂടുതൽ സജീവമാക്കുന്നുണ്ടെന്നും നടൻ മധു അഭിപ്രായപ്പെട്ടു. സിനിമ പുരുഷന്മാരെ കൊണ്ടും സീരിയൽ സ്ത്രീകളെ കൊണ്ടും നിറഞ്ഞുവെന്ന് നടി ശ്രീലത പറഞ്ഞു.
വേള്‍ഡ് മലയാളി കൗൺസിൽ അബൂദബി ചാപ്റ്റര്‍ പ്രസിഡൻറ് എം.സി. വര്‍ഗീസ്, ജനറല്‍ സെക്രട്ടറി പ്രോമിത്യൂസ് ജോർജ്, വൈസ് ചെയര്‍മാന്‍ ബഷീര്‍, ജോയിൻറ് സെക്രട്ടറി ജോണ്‍ ക്രിസ്റ്റഫര്‍, ട്രഷറര്‍ മൊയ്തീന്‍ അബ്ദുല്‍ അസീസ്, മിഡിലീസ്റ്റ് പ്രസിഡൻറ് വി.ജെ. തോമസ് എന്നിവരും വാർത്താസമ്മേളനത്തിൽ പങ്കെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
