മലയാളം മിഷന് അധ്യാപക പരിശീലനം നാളെ മുതൽ
text_fieldsഅബൂദബി: മലയാളം മിഷന് അബൂദബി ചാപ്റ്ററിന്റെ കീഴില്‍ രണ്ടുദിവസം നീണ്ടുനില്‍ക്കുന്ന അധ്യാപക പരിശീലനം ശനിയാഴ്ച ആരംഭിക്കും. മുന്‍ ഭാഷാ അധ്യാപകനും എഴുത്തുകാരനും കേരള എസ്.സി.ഇ.ആര്.ടി റിസര്‍ച് ഓഫിസറുമായ ഡോ. എം.ടി.ശശി മുഖ്യ പരിശീലകനായിരിക്കും.
അബൂദബി ചാപ്റ്ററിനു കീഴില്‍ പ്രവര്‍ത്തിച്ചുകൊണ്ടിരിക്കുന്ന കേരള സോഷ്യല്‍ സെന്റര്‍, അബൂദബി മലയാളി സമാജം, അബൂദബി സിറ്റി, ഷാബിയ, ബദാസായിദ്, അല്‍ ദഫ്റ മേഖലകളിലെ പഠനകേന്ദ്രങ്ങളിലെ അധ്യാപകര്‍ക്കാണ് പരിശീലനം നല്‍കുന്നത്.
ശനിയാഴ്ചയിലെ അധ്യാപക പരിശീലനത്തില്‍ മലയാളം മിഷന് പാഠ്യപദ്ധതിയായ കണിക്കൊന്ന, സൂര്യകാന്തി എന്നിവയുടെ അധ്യാപകര്‍ക്കുള്ള പരിശീലനവും ഞായറാഴ്ച ആമ്പല്‍, നീലക്കുറിഞ്ഞി ക്ലാസുകളിലെ അധ്യാപകര്‍ക്കുള്ള പരിശീലനവുമാവും നല്‍കുക. രണ്ടു ദിവസവും രാവിലെ 10ന് ആരംഭിക്കുന്ന ക്യാമ്പ് വൈകീട്ട് അഞ്ചുവരെ നീണ്ടുനില്‍ക്കും.

