മലയാളം മിഷൻ അധ്യാപക പരിശീലനം
text_fieldsമലയാളം മിഷൻ സംഘടിപ്പിച്ച അധ്യാപക പരിശീലനം
ഫുജൈറ: മലയാളം മിഷൻ അധ്യാപകർക്കുള്ള ഈ വർഷത്തെ ചാപ്റ്റർ തലത്തിലുള്ള അധ്യാപക പരിശീലനം സംഘടിപ്പിച്ചു. മലർവാടി ഐ.എസ്.സി ദിബ്ബ പഠനകേന്ദ്രത്തിൽ വെച്ച് രാജശേഖരൻ വല്ലത്ത്, ഷോബിൻ ഫിലിപ്പ് എന്നീ പരിശീലകരുടെ നേതൃത്വത്തിലാണ് പരിപാടി നടന്നത്.
ഇന്ത്യൻ സോഷ്യൽ ക്ലബ് സെക്രട്ടറിയും പഠനകേന്ദ്രം പ്രസിഡന്റുമായ ഗോപാലകൃഷ്ണൻ പ്രകാശ് ഉദ്ഘാടനം നിർവഹിച്ചു. ലക്ഷ്മി പ്രകാശ് സ്വാഗതവും ഷജറത്ത് ഹർഷാൽ നന്ദിയും അറിയിച്ചു. പരിശീലനത്തിൽ വിവിധ പഠനകേന്ദ്രം അധ്യാപകരും മലയാളം മിഷൻ ചാപ്റ്റർ പ്രസിഡന്റ് വിത്സൻ പട്ടാഴി, സെക്രട്ടറി ഷൈജു രാജൻ, പഠനകേന്ദ്രം ഭാരവാഹികളായ ഗോപിനാഥൻ നായർ, സന്തോഷ്, ബൈജു തോപ്പിൽ, സക്കറിയ, വത്സലൻ സനോജ് എന്നിവരും പങ്കെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

