Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightU.A.Echevron_rightഡോക്ടറേറ്റ് ലഭിച്ച...

ഡോക്ടറേറ്റ് ലഭിച്ച മലയാളം മിഷൻ അധ്യാപികയെ ആദരിച്ചു

text_fields
bookmark_border
ഡോക്ടറേറ്റ് ലഭിച്ച മലയാളം മിഷൻ അധ്യാപികയെ ആദരിച്ചു
cancel
camera_alt

മലയാള സാഹിത്യത്തിൽ ഡോക്ടറേറ്റ് ലഭിച്ച മലയാളം മിഷൻ അധ്യാപിക സുജ സവിധത്തെ മലയാളം മിഷൻ അബൂദബി ചാപ്റ്റർ പ്രസിഡന്‍റ്​ സഫറുള്ള പാലപ്പെട്ടി ഉപഹാരം നൽകി ആദരിക്കുന്നു

അബൂദബി: മലയാള സാഹിത്യത്തിൽ ഡോക്ടറേറ്റ് ലഭിച്ച മലയാളം മിഷൻ അബൂദബി ചാപ്റ്റർ അധ്യാപിക സുജ സവിധത്തെ ആദരിച്ചു. ‘പ്രക്ഷേപണം: ഉത്തരമാനവികതയും സംസ്‌കാര നിർമിതിയും’ എന്ന വിഷയത്തിൽ മദ്രാസ് സർവകലാശാലയിൽ നിന്നാണ് ഡോക്ടറേറ്റ് ലഭിച്ചത്.

അബൂദബി കേരള സോഷ്യൽ സെന്‍ററിൽ നടന്ന ചടങ്ങിൽ ഡോ. സുജ സവിധത്തിന് മലയാളം മിഷൻ അബൂദബി ചാപ്റ്റർ പ്രസിഡന്‍റ്​ സഫറുള്ള പാലപ്പെട്ടി ഉപഹാരം സമ്മാനിച്ചു. കേരള സോഷ്യൽ സെന്‍റർ പ്രസിഡന്‍റ്​ ടി. കെ. മനോജ്, ജനറൽ സെക്രട്ടറി സജീഷ് നായർ, ട്രഷറർ അനീഷ് ശ്രീദേവി, മലയാളം മിഷൻ ചാപ്റ്റർ ചെയർമാൻ എ.കെ ബീരാൻകുട്ടി, മേഖല കോർഡിനേറ്റർമാരായ പ്രീത നാരായണൻ, ഷൈനി ബാലചന്ദ്രൻ എന്നിവർ ചടങ്ങിൽ സംബന്ധിച്ചു.

ഗവേഷക, മാധ്യമപ്രവർത്തക, കവയിത്രി എന്നീ നിലകളിൽ സജീവമായി പ്രവർത്തിക്കുന്ന വ്യക്തിയാണ് സുജ. കാലടി ശ്രീ ശങ്കരാചാര്യ സംസ്‌കൃത സർവകലാശാലയിൽ നിന്ന് എം.എ.യും, 2016ൽ മദ്രാസ് സർവകലാശാലയിൽ നിന്ന് മലയാളം ഭാഷാശാസ്ത്രത്തിൽ എം.ഫിലും നേടി. ‘പൊഴിയാൻ തണൽ തേടുന്ന മഴ വേരുകൾ’ എന്ന കവിതാ സമാഹാരം പ്രസിദ്ധീകരിച്ചിട്ടുണ്ട്. തിരുവനന്തപുരം മണക്കാട് സ്വദേശി സുരേഷ് കുമാർ സവിധത്തിന്‍റെയും സതി ശങ്കരാടിയുടെയും മകളായ സുജ ഭർത്താവ് ധനിൽ കണ്ടമ്മാട്ടിലിനോടും മകൾ ധ്വനിയോടുമൊപ്പം അബൂദബിയിൽ താമസിക്കുന്നു. നിലവിൽ മലയാളം മിഷൻ ഷാബിയ മേഖലയിൽ കണിക്കൊന്ന അധ്യാപികയാണ്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:gulfnewsUAEgulfnewsmalayalam
News Summary - Malayalam Mission teacher honored for receiving doctorate
Next Story