മലയാളം മിഷന് സുഗതാഞ്ജലി: കാവ്യാലാപന മത്സര വിജയികള്‍
text_fieldsമലയാളം മിഷന് റാക് ചാപ്റ്റര്‍ സുഗതാഞ്ജലി കാവ്യാലാപന മത്സരവിജയികളായ ഇവ സാം, കൃപ സൂസന് ബൈജു, ജെനീറ്റ റെജി, സമന്യ കൃഷ്ണന്.എം, കൃപ നിഷ മുരളി, സെയ ബിനോയ്, അര്ജുന് പ്രസന്ന എന്നിവര്‍
റാസല്‍ഖൈമ: മലയാളം മിഷന് റാക് ചാപ്റ്റര്‍ സുഗതാഞ്ജലി കാവ്യാലാപന മത്സരങ്ങളുടെ ഫലപ്രഖ്യാപനം നടത്തി. ഇവ സാം (സീനിയര്‍), കൃപ സൂസന് ബൈജു, ജെനീറ്റ റെജി, എം. സമന്യ കൃഷന് (ജൂനിയര്‍), കൃപ നിഷ മുരളി, സെയ ബിനോയ്, അര്ജുന് പ്രസന്ന (സബ് ജൂനിയര്‍) എന്നീ വിദ്യാര്‍ഥികള്‍ യഥാക്രമം ഒന്ന്, രണ്ട്, മൂന്ന് സ്ഥാനങ്ങള്‍ നേടി. മലയാളം മിഷന് റാക് ചാപ്റ്റര്‍ ചെയര്മാന് കെ. അസൈനാറുടെ നേതൃത്വത്തിലാണ് മത്സര ഫലം പ്രഖ്യാപിച്ചത്.
വിവിധ ക്ലസ്റ്ററുകളില്‍ നിന്നുള്ള വിദ്യാര്‍ഥികള്‍ മത്സരത്തില്‍ പങ്കാളികളായി. മലയാളം മിഷന് പ്രസിഡന്റ് നാസര്‍ അല്‍ദാന ഉദ്ഘാടനം ചെയ്തു. സെക്രട്ടറി അക്ബര്‍ ആലിക്കര സ്വാഗതമാശംസിച്ചു. ലോക കേരളസഭാംഗം മോഹനന് പിള്ള സംസാരിച്ചു. മലയാളം മിഷന് ഭാരവാഹികളായ റസല്‍ റഫീഖ്, അഖില സന്തോഷ്, അധ്യാപകര്‍ തുടങ്ങിയവര്‍ നേതൃത്വം നല്കി.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

