Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

മലയാളം മിഷൻ പഠനോത്സവം സംഘടിപ്പിച്ചു

text_fields
bookmark_border
മലയാളം മിഷൻ പഠനോത്സവം സംഘടിപ്പിച്ചു
cancel

അബൂദബി: മലയാളം മിഷൻ അബുദബി ചാപ്റ്ററിന്‍റെ കീഴിൽ ഏഴാമത് പഠനോത്സവം സംഘടിപ്പിച്ചു. വിവിധ കേന്ദ്രങ്ങളിലായി നടന്ന പഠനോത്സവത്തിൽ 285 വിദ്യാർത്ഥികൾ പങ്കെടുത്തു. കണിക്കൊന്ന, സൂര്യകാന്തി, ആമ്പൽ എന്നീ പാഠ്യപദ്ധതികളിൽ യഥാക്രമം 44, 108, 133 വിദ്യാർഥികളാണ് പങ്കെടുത്തത്.

കെ.എസ്.സി, ഷാബിയ എന്നീ മേഖലകളിലെ വിദ്യാർഥികൾ കേരള സോഷ്യൽ സെന്‍ററിലും, സമാജം മേഖലയിലെ വിദ്യാർഥികൾ അബുദാബി മലയാളി സമാജത്തിലും, അബൂദബി സിറ്റി മേഖലയിലെ വിദ്യാർഥികൾ ഇന്ത്യൻ ഇസ്‌ലാമിക് സെന്‍ററിലും, അൽ ദഫ്‌റ മേഖലയിലെ വിദ്യാർഥികൾ ബദാസായിദ് ആസ്പിര ഇൻസ്റ്റിറ്റ്യൂട്ടിലുമാണ് പഠനോത്സവങ്ങളിൽ പങ്കെടുത്തത്.

മലയാളം മിഷൻ അബുദാബി ചാപ്റ്റർ ചെയർമാൻ എ.കെ. ബീരാൻകുട്ടി, പ്രസിഡന്‍റ് സഫറുള്ള പാലപ്പെട്ടി, സെക്രട്ടറി ബിജിത് കുമാർ, കൺവീനർ എ.പി. അനിൽ കുമാർ എന്നിവർ എല്ലാ പഠനോത്സവ കേന്ദ്രങ്ങളും സന്ദർശിച്ചു. വൈവിധ്യമാർന്ന പടിപാടികളോടെ സംഘടിപ്പിച്ച പഠനോത്സവങ്ങൾക്ക് വിവിധ മേഖല കോർഡിനേറ്റർമാരായ ബിൻസി ലെനിൻ, പ്രീത നാരായണൻ, ഷൈനി ബാലചന്ദ്രൻ, സെറിൻ അനുരാജ് എന്നിവർ നേതൃത്വം നൽകി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - Malayalam Mission Study Festival organized
Next Story