വയനാടിന് സാന്ത്വനമേകി മലയാളം മിഷന് റാക് ചാപ്റ്റര്‍
text_fieldsവയനാടിനുള്ള റാക് മലയാളം മിഷന് റാക് ചാപ്റ്ററിന്റെ സാന്ത്വനം ഭാരവാഹികള്‍ ലോകകേരള സഭാംഗം മോഹനന് പിള്ളക്ക് കൈമാറുന്നു
റാസല്‍ഖൈമ: പ്രകൃതി ദുരന്തത്തില്‍ ദുരിതമനുഭവിക്കുന്ന വയനാട്ടിലെ ജനങ്ങള്‍ക്ക് കൈത്താങ്ങായി മലയാളം മിഷന് റാക് ചാപ്റ്റര്‍. വിദ്യാര്‍ഥികളും അധ്യാപകരും ഭാരവാഹികളും അഭ്യുദയകാംക്ഷികളും നല്കിയ സാന്ത്വനം കേരള മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് നല്‍കുന്നതിന് മലയാളം മിഷന് റാക് ചാപ്റ്റര്‍ ചെയര്മാന് കെ. അസൈനാറും പ്രസിഡന്റ് നാസര്‍ അല്ദാനയും ലോക കേരളസഭ അംഗം മോഹനന് പിള്ളക്ക് കൈമാറി. ചടങ്ങില്‍ ഭാരവാഹികളും അധ്യാപകരും വിദ്യാര്‍ഥികളും രക്ഷിതാക്കളും പങ്കെടുത്തു.

