മലയാളം മിഷന് റാക് ചാപ്റ്റര്‍ പ്രഖ്യാപനം
text_fieldsമലയാളം മിഷന് റാക് ചാപ്റ്റര്‍ ചെയര്മാന് കെ. അസൈനാര്‍, പ്രസിഡന്റ് നാസര്‍ അല്‍ദാന, സെക്രട്ടറി അക്ബര്‍ ആലിക്കര എന്നിവർ
റാസല്‍ഖൈമ: മലയാളം മിഷന് റാക് ചാപ്റ്റര്‍ നിലവില്‍ വന്നു. റാക് ഇന്ത്യന്‍ അസോസിയേഷനില്‍ നടന്ന ചടങ്ങില്‍ മലയാളം മിഷന് ഡയറക്ടര്‍ മുരുകന് കാട്ടാക്കട ചാപ്റ്റര്‍ ഭാരവാഹികളെ പ്രഖ്യാപിച്ചു. മലയാളം മിഷന് യു.എ.ഇ കോഓഡിനേറ്റര്‍ കെ.എല്‍. ഗോപി സംബന്ധിച്ചു. ഭാരവാഹികള്‍: കെ. അസൈനാര്‍ (ചെയര്‍.), നാസര്‍ അല്‍ദാന (പ്രസി.), എം.ബി. അനീസുദ്ദീന്‍ (വൈ.പ്രസി.), അക്ബര്‍ ആലിക്കര (സെക്ര.), നസീര്‍ ചെന്ത്രാപ്പിന്നി (ജോ.സെക്ര.), അഖില സന്തോഷ് (കണ്.), റസല്‍ റഫീഖ് (കോഓഡിനേറ്റര്‍), ബബിത നൂര്‍, കവിത പ്രദോഷ്, അജയ്കുമാര്‍ എം.പി, സജി വാരിയങ്ങാട്, മോഹനന് പിള്ള, സജിത്കുമാര്‍ (ജനറല്‍ കൗണ്‍സില്‍), ഡോ. പ്രസന്ന ഭാസ്കര്‍, ബെറ്റി ദേവസ്യ, നാസര്‍ അല്‍മഹ (വിദഗ്ധ സമിതി).

