അധ്യാപകർക്ക് ഇഫ്താർ വിരുന്നൊരുക്കി മലയാളം മിഷൻ
text_fieldsമലയാളം മിഷൻ അബൂദബി ചാപ്റ്റർ സംഘടിപ്പിച്ച ഇഫ്താർ വിരുന്നിൽ പങ്കെടുത്ത അധ്യാപകരും സംഘാടകരും
അബൂദബി: മലയാളം മിഷൻ അബൂദബി ചാപ്റ്ററിന് കീഴിലെ മലയാളം അധ്യാപകർക്കായി ഇഫ്താർ വിരുന്ന് സംഘടിപ്പിച്ചു. കേരള സോഷ്യൽ സെന്റർ, അബൂദബി സിറ്റി, അബൂദബി മലയാളി സമാജം, ഷാബിയ, ബദാസായിദ്, അൽ ദഫ്റ എന്നീ മേഖലകളിലായി അധ്യാപനം നടത്തിവരുന്ന അധ്യാപകർക്കായിരുന്നു ഇഫ്താർ വിരുന്ന്.
അബൂദബി ചാപ്റ്ററിന് കീഴിൽ നിലവിൽ വിവിധ മേഖലകളിൽ 102 സെന്ററുകളിലായി 124 അധ്യാപകരുടെ കീഴിൽ രണ്ടായിരത്തിലേറെ വിദ്യാർഥികൾ മലയാള ഭാഷയുടെ മാധുര്യം സൗജന്യമായി നുകർന്നുവരുന്നു.
ഇഫ്താറിനോടനുബന്ധിച്ച് മലയാളം മിഷൻ അബൂദബി ചാപ്റ്റർ പ്രസിഡന്റ് സഫറുല്ല പാലപ്പെട്ടിയുടെ അധ്യക്ഷതയിൽ നടന്ന സാംസ്കാരിക പരിപാടിയിൽ മലയാളം മിഷൻ യു.എ.ഇ കോഓഡിനേറ്റർ കെ.എൽ. ഗോപി, അബൂദബി ചാപ്റ്റർ ഭാരവാഹികളായ സൂരജ് പ്രഭാകർ, എ.കെ. ബീരാൻകുട്ടി, സലിം ചിറക്കൽ, ബിജിത് കുമാർ, മേഖല ഭാരവാഹികളായ രമേശ് ദേവരാഗം, പ്രീത നാരായണൻ, ബിൻസി ലെനിൻ, ഷൈനി ബാലചന്ദ്രൻ, കേരള സോഷ്യൽ സെന്റർ ട്രഷറർ വിനോദ് പട്ടം എന്നിവർ ആശംസകൾ നേർന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

