മലയാളം മിഷൻ ഫുജൈറ ചാപ്റ്റർ പ്രവേശനോത്സവം
text_fieldsമലയാളം മിഷൻ പദ്ധതിയുടെ ഫുജൈറ ചാപ്റ്റർ പ്രവേശനോത്സവത്തിൽ ഡോ. പുത്തൂർ റഹ്മാൻ സംസാരിക്കുന്നു
ഫുജൈറ: മലയാളം മിഷൻ പദ്ധതിയുടെ ഫുജൈറ ചാപ്റ്റർ പ്രവേശനോത്സവം വർണാഭമായി. ഫുജൈറ ഇന്ത്യൻ സോഷ്യൽ ക്ലബിൽ നടന്ന പരിപാടിയിൽ മലയാളം മിഷൻ ഡയറക്ടറും പ്രമുഖ കവിയുമായ മുരുകൻ കാട്ടാക്കട വിഡിയോ കോൺഫറൻസ് വഴി പഠനാരംഭം കുറിച്ചു.
മലയാണ്മയെ ലോകത്തിന് മുന്നിലെത്തിക്കാനും വരുംതലമുക്ക് പരിചയപ്പെടുത്തിക്കൊടുക്കാനുമുള്ള മഹത്തായ ഉദ്യമമാണ് മലയാളം മിഷന്റേതെന്ന് മുരുകൻ കാട്ടാക്കട പറഞ്ഞു. ഐ.എസ്.സി മലയാളം മിഷൻ ചാപ്റ്റർ ചെയർമാനും ലോക കേരള സഭാംഗവുമായ ഡോ. പുത്തൂർ റഹ്മാൻ അധ്യക്ഷതവഹിച്ചു.
ഐ.എസ്.സി ജനറൽ സെക്രട്ടറിയും മലയാളം മിഷൻ കൺവീനറുമായ സഞ്ജീവ് മേനോനും സംഘവും അവതരണ ഗാനമാലപിച്ചു. മലയാളം മിഷൻ ഫുജൈറ ചാപ്റ്റർ കോഓഡിനേറ്റർ രാജശേഖരൻ വല്ലത്ത് കുട്ടികൾക്കായുള്ള ഗ്രൂപ് ആക്ടിവിറ്റിക്ക് നേതൃത്വം നൽകി.
പത്രപ്രവർത്തകനും മലയാളം മിഷൻ യു.എ.ഇ കോർഡിനേറ്ററുമായ കെ.എൽ. ഗോപി, ചാപ്റ്റർ പ്രസിഡന്റ് വിൽസൺ ഫിലിപ്പ്, സെക്രട്ടറി ഷൈജു എന്നിവർ ആശംസകൾ നേർന്നു. അനുരഞ്ജ് സന്തോഷ്, ഹന ഹലീം, ദേവ്ന ആൽപ്ര, മീവൽ എലിസബത്ത് ജ്യൂവൽ, ഹൈസ ഹലീം, അമിയ മനീഷ് എന്നീ വിദ്യാർഥികൾ കവിതകൾ ആലപിച്ചു.
ചാപ്റ്റർ ജോയന്റ് സെക്രട്ടറി സന്തോഷ് ഓമല്ലൂർ, മലയാളം മിഷൻ കരിക്കുലം ചെയർമാൻ ഡോ. ജോബി ജോർജ്, കൽബ ഏരിയ കോഓഡിനേറ്റർ ബുഷ്റ, മുരളീധരൻ ഖോർഫക്കാൻ, ലെനിൻ കുഴിവേലിൽ, ഷെജ്റത്ത് ഹർഷൽ ദിബ്ബ, വേണു ദിവാകരൻ, സതീഷ്, മെഹർബാൻ, അജിത്ത്, ജോബിൻ, ബിജു പിള്ള സംബന്ധിച്ചു.
മലയാളം മിഷൻ ഐ.എസ്.സി കോഓഡിനേറ്റർ ചിഞ്ചു ലാസർ സ്വാഗതവും ജോയന്റ് കോഓഡിനേറ്റർ വിജി സന്തോഷ് നന്ദിയും പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

