മലയാളം മിഷൻ ഫുജൈറ ചാപ്റ്റർ സ്നേഹാദരവ്
text_fieldsമലയാളം മിഷൻ ഫുജൈറ ചാപ്റ്റർ സംഘടിപ്പിച്ച സ്നേഹാദരവ് ചടങ്ങിൽ പങ്കെടുത്തവർ
ഫുജൈറ: മലയാളം മിഷൻ ഏർപ്പെടുത്തിയ മികച്ച സംഘാടകനുള്ള മലയാള ഭാഷാമയൂരം പുരസ്കാരത്തിന് അർഹനായ മലയാളം മിഷൻ യു.എ.ഇ കോഓഡിനേറ്ററും അക്കാദമിക് കൗൺസിൽ അംഗവുമായ കെ.എൽ. ഗോപിയെ മലയാളം മിഷൻ ഫുജൈറ ചാപ്റ്റർ ആദരിച്ചു.
ഫുജൈറ ഇന്ത്യൻ സോഷ്യൽ ക്ലബിൽ ചേർന്ന പ്രവർത്തകയോഗത്തിൽ ചാപ്റ്റർ ചെയർമാൻ ഡോ. പുത്തൂർ റഹ്മാൻ അധ്യക്ഷതവഹിച്ചു. ചാപ്റ്റർ പ്രസിഡന്റ് വിത്സൺ പട്ടാഴി, വൈസ് പ്രസിഡന്റുമാരായ കെ.സി അബൂബക്കർ, ലെനിൻ ജി. കുഴിവേലി, ചാപ്റ്റർ കോഓഡിനേറ്റർ രാജശേഖരൻ വല്ലത്ത്, കൺവീനർ സവിതാ കെ. നായർ, ജോ. കൺവീനർ മെഹർബാൻ, ചാപ്റ്റർ മുൻ സെക്രട്ടറി മുരളീധരൻ, മുൻ പ്രസിഡന്റ് സന്തോഷ് ഓമല്ലൂർ, വിവിധ പഠനകേന്ദ്രങ്ങളെ പ്രതിനിധീകരിച്ച് ബിജു കെ. പിള്ള, ബൈജു രാഘവൻ, വേണു ദിവാകരൻ, നദീറാ എന്നിവർ ആശംസ അറിയിച്ചു.
ചെയർമാൻ ഡോ. പുത്തൂർ റഹ്മാൻ ഭാഷാമയൂരം അവാർഡ് നേടിയ കെ.എൽ ഗോപിയെ പൊന്നാടയണിയിച്ച് ആദരിച്ചു. സ്നേഹാദരവിന് കെ.എൽ ഗോപി നന്ദി പറഞ്ഞു. അനുമോദന യോഗത്തിൽ പ്രദീപ് കുമാർ സ്വാഗതവും ചാപ്റ്റർ സെക്രട്ടറി ഷൈജു രാജൻ നന്ദിയും പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

