മലയാളം മിഷൻ ദുബൈ ചാപ്റ്റർ പഠനോത്സവം
text_fieldsമലയാളം മിഷൻ ദുബൈ ചാപ്റ്റർ സംഘടിപ്പിച്ച പഠനോത്സവം
ദുബൈ: മലയാളം മിഷൻ ദുബൈ ചാപ്റ്ററിനു കീഴിൽ കണിക്കൊന്ന, സൂര്യകാന്തി കോഴ്സുകളുടെ ഈ വർഷത്തെ പഠനോത്സവം ഖുസൈസിലെ അൽമാരഫ് സ്കൂളിൽ നടന്നു.
വിവിധ പഠനകേന്ദ്രങ്ങളിൽ നിന്നുമായി 121 കുട്ടികൾ പഠനോത്സവത്തിൽ പങ്കെടുത്തു. ഘോഷയാത്രയോടൊപ്പം ചാപ്റ്റർ അധ്യാപകൻ വൈശാഖിന്റെ പാട്ടുകൾ കുട്ടികൾ ഏറ്റുപാടിയും തുടങ്ങിയ പഠനോത്സവത്തിന്റെ ഉദ്ഘാടനം പ്രവാസ ക്ഷേമനിധി ബോർഡ് ഡയറക്ടറും ലോക കേരളസഭാംഗവുമായ എൻ.കെ കുഞ്ഞഹമ്മദ് നിർവഹിച്ചു. മലയാളം മിഷൻ ദുബൈ ചാപ്റ്റർ പ്രസിഡന്റ് അംബു സതീഷ് അധ്യക്ഷയായ ചടങ്ങിൽ ചെയർമാൻ വിനോദ് നമ്പ്യാർ, വൈസ് പ്രസിഡന്റ് സർഗ റോയ്, റോമന വാട്ടർ മാർക്കറ്റിങ് മാനേജർ ഭവിത എന്നിവർ ആശംസകൾ നേർന്നു. സെക്രട്ടറി ദിലീപ് സി.എൻ.എൻ സ്വാഗതവും കൺവീനർ ഫിറോസിയ ദിലീഫ് റഹ്മാൻ നന്ദിയും അറിയിച്ചു. അക്കാദമിക് കോഓഡിനേറ്റർ സ്വപ്ന സജി, ജോ. സെക്രട്ടറി സ്മിത മേനോൻ, മുരളി എം.പി, ജോ. കൺവീനവർ എൻസി ബിജു, മേഖല കോഓഡിനേറ്റർമാരായ സജി പി. ദേവ്, സുനേഷ് കുമാർ, ബിജുനാഥ്, ജോ. കോഓഡിനേറ്റർമാരായ സന്ധ്യ, ഷീന ദേവദാസ്, പ്രിയ ദീപു, എക്സി. അംഗങ്ങളായ അക്ബർ ഷാ, ഡൊമിനിക്, അൻവർ ഷാഹി, ചാപ്റ്റർ അധ്യാപകർ എന്നിവർ നേതൃത്വം നൽകി.മലയാളം മിഷൻ ദുബൈ ചാപ്റ്റർ പഠനോത്സവം
മലയാളം മിഷൻ ദുബൈ ചാപ്റ്റർ പഠനോത്സവം
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

