Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightU.A.Echevron_rightമലയാളം മിഷൻ ദുബൈ...

മലയാളം മിഷൻ ദുബൈ ചാപ്റ്റർ ഓണാഘോഷം

text_fields
bookmark_border
മലയാളം മിഷൻ ദുബൈ ചാപ്റ്റർ ഓണാഘോഷം
cancel
camera_alt

മ​ല​യാ​ളം മി​ഷ​ന്‍റെ ഓ​ണാ​ഘോ​ഷ​ത്തി​ൽ പ​​ങ്കെ​ടു​ത്ത കു​ട്ടി​ക​ൾ

ദു​ബൈ: മ​ല​യാ​ളം മി​ഷ​ൻ ദു​ബൈ ചാ​പ്റ്റ​ർ സം​ഘ​ടി​പ്പി​ച്ച ഓ​ണാ​ഘോ​ഷം കു​ട്ടി​ക​ൾ​ക്ക്​ വേ​റി​ട്ട അ​നു​ഭ​വ​മാ​യി. 25ഓ​ളം കു​ടും​ബ​ങ്ങ​ളാ​ണ് മ​ല​യാ​ളം മി​ഷ​ൻ ദു​ബൈ ചാ​പ്റ്റ​റി​ലെ ‘കു​ട്ടി​ക്കൂ​ട്ടം’ മു​ഹൈ​സി​ന പ​ഠ​ന​കേ​ന്ദ്രം സം​ഘ​ടി​പ്പി​ച്ച ഓ​ണാ​ഘോ​ഷ​ത്തി​ൽ പ​​ങ്കെ​ടു​ത്ത​ത്.

അ​ത്ത​പ്പൂ​ക്ക​ളം, കു​ട്ടി​ക​ളു​ടെ ക​വി​താ​ലാ​പ​നം, നൃ​ത്തം, ഗാ​ന​ങ്ങ​ൾ, മാ​വേ​ലി, ക​സേ​ര​ക​ളി, മി​ഠാ​യി പെ​റു​ക്ക​ൽ, നാ​ര​ങ്ങ​യോ​ട്ടം, തി​രു​വാ​തി​ര, പാ​യ​സ​വി​ത​ര​ണം തു​ട​ങ്ങി സ്നേ​ഹ​വും ആ​ഹ്ലാ​ദ​വും ഒ​ത്തൊ​രു​മി​ച്ച ഓ​​ണാ​ഘോ​ഷ പ​രി​പാ​ടി​ക​ൾ കു​ട്ടി​ക​ളു​ടെ വേ​റി​ട്ട അ​നു​ഭ​വ​മാ​യി​രു​ന്നു. ര​ക്ഷി​താ​ക്ക​ൾ മു​ൻ​കൈ എ​ടു​ത്താ​യി​രു​ന്നു ഓ​ണാ​ഘോ​ഷം സം​ഘ​ടി​പ്പി​ച്ച​ത്. മ​ല​യാ​ളം മി​ഷ​നി​ൽ ഒ​രു​മി​ച്ച്​ പ​ഠി​ച്ച കു​ട്ടി​ക​ളും കു​ടും​ബ​ങ്ങ​ളു​മാ​യി​രു​ന്നു പ​രി​പാ​ടി​യി​ലെ മു​ഖ്യ ആ​ക​ർ​ഷ​ണം.

പ്ര​വാ​സി​ക്ഷേ​മ ബോ​ർ​ഡ് ഡ​യ​റ​ക്ട​ർ എ​ൻ.​കെ. കു​ഞ്ഞ​ഹ​മ്മ​ദ് ഉ​ദ്ഘാ​ട​നം ചെ​യ്തു. ദു​ബൈ ചാ​പ്റ്റ​ർ പ്ര​സി​ഡ​ന്‍റ്​ സോ​ണി​യ ഷി​നോ​യ്, സെ​ക്ര​ട്ട​റി പ്ര​ദീ​പ് തോ​പ്പി​ൽ, ക​ൺ​വീ​ന​ർ ഫി​റോ​സി​യ എ​ന്നി​വ​ർ ആ​ശം​സ നേ​ർ​ന്നു. സെ​ന്‍റ​ർ അ​ധ്യാ​പ​ക​രാ​യ ശ്രീ​ക​ല മ​സ്‌​തേ​ന്ദ്ര, ര​ഹ്​​ന അ​ഹ​മ്മ​ദ്, ഷ​ഹാ​ന ഷാ​ൻ, രേ​ഖ ജി​ജേ​ഷ് എ​ന്നി​വ​രും സെ​ന്‍റ​ർ കോ​ഓ​ഡി​നേ​റ്റ​ർ​മാ​രാ​യ മെ​റി​ൻ അ​നീ​ഷ്, അ​ജാ​സ് മു​ഹ​മ്മ​ദ് എ​ന്നി​വ​രും ഓ​ണാ​ഘോ​ഷ​ത്തി​ന് നേ​തൃ​ത്വം ന​ൽ​കി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:malayalam missiononamonam food2023celebratedDubai Chapter
News Summary - Malayalam Mission Dubai Chapter celebrated Onam
Next Story