മലയാളം മിഷൻ ദുബൈ ചാപ്റ്റർ 110ാം പഠനകേന്ദ്രം പ്രവേശനോത്സവം
text_fieldsദുബൈ സിലിക്കൺ ഒയാസിസിൽ സംഘടിപ്പിച്ച മലയാളം
മിഷൻ ദുബൈ ചാപ്റ്റർ 110ാം പഠനകേന്ദ്രം പ്രവേശനോത്സവം
ദുബൈ: മലയാളം മിഷൻ ദുബൈ ചാപ്റ്ററിന്റെ 110ാം പഠനകേന്ദ്രത്തിന്റെ പ്രവേശനോത്സവം ദുബൈ സിലിക്കൺ ഒയാസിസിൽ സംഘടിപ്പിച്ചു. കവിയും കഥാകൃത്തുമായ രഘുനാഥ് പരിപാടി ഉദ്ഘാടനംചെയ്തു. ചാപ്റ്റർ പ്രസിഡന്റ് ജോജു പുതിയാണ്ടി അധ്യക്ഷത വഹിച്ചു.
ദുബൈ സിലിക്കൺ ഒയാസിസ് നോർത്ത് പാർക്കിൽ നടന്ന ചടങ്ങിൽ സെക്രട്ടറി ദിലീപ് സി.എൻ.എൻ മലയാളം മിഷനെപ്പറ്റിയും ദുബൈ ചാപ്റ്ററിന്റെ പ്രവർത്തനങ്ങളെക്കുറിച്ചും വിശദീകരിച്ചു. വിദഗ്ധ സമിതി അധ്യക്ഷ അംബു സതീഷ്, റിസോഴ്സ് പൂൾ ഹെഡ് സ്വപ്ന സജി, ഐ.ടി കോഓഡിനേറ്റർ നജീബ്, അൽഖൂസ് മേഖല കോഓഡിനേറ്റർ ബിനീഷ്, ദേര മേഖല കോഓഡിനേറ്റർ സജി, ഓർമ അൽഖൂസ് മേഖല സെക്രട്ടറി സുഭാഷ് എന്നിവർ സംസാരിച്ചു.
ബാബുരാജ് ഉറവ് ആദ്യ ക്ലാസ് എടുത്തു. മേഖല ജോയന്റ് കോഓഡിനേറ്റർ സുരേഷ് നാട്ടിൻചിറ സ്വാഗതവും സനൂജ് നന്ദിയും പറഞ്ഞു. ഇരുപത്തഞ്ചോളം കുട്ടികളും അവരുടെ രക്ഷിതാക്കളും പങ്കെടുത്ത പരിപാടിയിൽ പുതിയ പഠനകേന്ദ്രത്തിലെ നിയുക്ത അധ്യാപികമാരായ കീർത്തി, ഉഷ എന്നിവർ ഉൾപ്പെടെ പാരന്റ് കോഓഡിനേറ്റർമാരും സന്നിഹിതരായിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

