മലയാളം മിഷൻ പഠനകേന്ദ്രങ്ങൾക്ക് പഠനോപകരണങ്ങൾ സമ്മാനിച്ചു
text_fieldsമലയാളം മിഷൻ അബൂദബി ചാപ്റ്ററിന് പഠനോപകരണങ്ങൾ കൈമാറിക്കൊണ്ട് സൂരജ് പ്രഭാകർ സംസാരിക്കുന്നു
അബൂദബി: മലയാളം മിഷൻ അബൂദബി ചാപ്റ്ററിനു കീഴിൽ പ്രവർത്തിക്കുന്ന കെ.എസ്.സി മേഖലയിലെ വിദ്യാർഥികൾക്കുവേണ്ട പഠനോപകരണങ്ങൾ കൈമാറി. ജീവിത സാഹചര്യങ്ങളാൽ മാതൃഭാഷ പഠിക്കാൻ കഴിയാത്ത പ്രവാസി മലയാളി കുട്ടികൾക്കിടയിലേക്ക് സൗജന്യമായി മാതൃഭാഷ പഠിപ്പിക്കുന്ന സംസ്ഥാന സർക്കാർ സംവിധാനം മാതൃകാപരവും ശ്ലാഘിക്കപ്പെടേണ്ടവയുമാണെന്ന് മലയാളം മിഷൻ ഉപദേശക സമിതി ചെയർമാൻ സൂരജ് പ്രഭാകർ അഭിപ്രായപ്പെട്ടു.
അബൂദബി ചാപ്റ്ററിനു കീഴിൽ 5 മേഖലകളിൽ 102 പഠനകേന്ദ്രങ്ങളിലായി രണ്ടായിരത്തിലേറെ കുട്ടികൾ പഠിക്കുന്നുണ്ട്. മലയാളം മിഷൻ അബൂദബി ചാപ്റ്റർ പ്രസിഡന്റ് സഫറുള്ള പാലപ്പെട്ടിയുടെ അധ്യക്ഷതയിൽ ചേർന്ന ചടങ്ങിൽ ലോക കേരള സഭ അംഗം അഡ്വ. അൻസാരി സൈനുദ്ദീൻ, കേരള സോഷ്യൽ സെന്റർ ആക്ടിങ് പ്രസിഡന്റ് ആർ. ശങ്കർ, ജനറൽ സെക്രട്ടറി സജീഷ് നായർ എന്നിവർ ആശംസ നേർന്നു. ചാപ്റ്റർ സെക്രട്ടറി ബിജിത് കുമാർ സ്വാഗതവും മലയാളം മിഷൻ സീനിയർ അധ്യാപിക ലേഖ വിനോദ് നന്ദിയും പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

