മലയാളം മിഷൻ അൽഐൻ ചാപ്റ്റർ പ്രവേശനോത്സവം
text_fieldsമലയാളം മിഷൻ അൽഐൻ ചാപ്റ്റർ നടത്തിയ പ്രവേശനോത്സവം
അൽഐൻ: മലയാളം മിഷൻ അൽഐൻ ചാപ്റ്റർ പ്രവേശനോത്സവം സംഘടിപ്പിച്ചു. വർണാഭമായ ഘോഷയാത്രയോടെ ആരംഭിച്ച പ്രവേശനോത്സവ പരിപാടി അൽഐൻ ഇന്ത്യൻ സോഷ്യൽ പ്രസിഡന്റ് റസ്സൽ മുഹമ്മദ് സാലി ഉദ്ഘാടനം ചെയ്തു. അൽഐൻ ചാപ്റ്റർ ചെയർമാൻ ഡോ. ഷാഹുൽ ഹമീദ് അധ്യക്ഷതവഹിച്ചു.
അൽഐൻ ചാപ്റ്റർ ജോ. സെക്രട്ടറിയും ഐ.എസ്.സി ജനറൽ സെക്രട്ടറിയുമായ സന്തോഷ് കുമാർ ആശംസ നേർന്നു. ചടങ്ങിൽ ഐ.എസ്.സി മുൻ പ്രസിഡന്റ് ജിമ്മിയെ ആദരിച്ചു. അൽഐൻ ചാപ്റ്റർ പ്രസിഡന്റും യുനൈറ്റഡ് മൂവ്മെന്റ് ചെയർമാനുമായ ഇ.കെ. സലാം, ഐ.എസ്.സി ട്രഷറർ മുനവ്വർ, സാഹിത്യവിഭാഗം സെക്രട്ടറി ഷമീം, അസി. സാഹിത്യ വിഭാഗം സെക്രട്ടറി കാലിദ് ബാഷ, ചെയർ ലേഡി ബബിത ശ്രീകുമാർ എന്നിവർ സന്നിഹിതരായിരുന്നു.
യു.എ.ഇ കോഓഡിനേറ്റർ കെ.എൽ. ഗോപി കുട്ടികളുമായി സംവദിച്ചു. ചാപ്റ്റർ സെക്രട്ടറി റസിയ ഇഫ്ത്തിക്കർ സ്വാഗതവും ജോ. കൺവീനറും യുനൈറ്റഡ് മൂവ്മെന്റ് കൺവീനറുമായ സുരേഷ് തിരുക്കുളം നന്ദിയും പറഞ്ഞു. കുട്ടികളുടെ കലാപരിപാടികൾ അരങ്ങേറി. ഐ.എസ്.സി ഭാരവാഹികൾ, ഇതരസംഘടന ഭാരവാഹികൾ, അധ്യാപകർ, രക്ഷാകർത്താക്കൾ എന്നിവർ പങ്കെടുത്തു.

