Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightU.A.Echevron_rightമലയാളം മിഷൻ അൽഐൻ...

മലയാളം മിഷൻ അൽഐൻ ചാപ്റ്റർ ഓണാഘോഷം

text_fields
bookmark_border
onam celebration
cancel
camera_alt

മ​ല​യാ​ളം മി​ഷ​ൻ അ​ൽ​ഐ​ൻ ചാ​പ്റ്റ​ർ ഓ​ണാ​ഘോ​ഷ​ത്തി​ൽ പ​​ങ്കെ​ടു​ക്കു​ന്ന​വ​ർ

അ​ൽ​ഐ​ൻ: മ​ല​യാ​ളം മി​ഷ​ൻ അ​ൽ​ഐ​ൻ ചാ​പ്റ്റ​ർ ഓ​ണാ​ഘോ​ഷം ഒ​ക്ടോ​ബ​ർ 27, 28 തീ​യ​തി​ക​ളി​ലാ​യി അ​ൽ​ഐ​ൻ ഇ​ന്ത്യ​ൻ സോ​ഷ്യ​ൽ സെ​ന്‍റ​ർ അ​ങ്ക​ണ​ത്തി​ൽ അ​ര​ങ്ങേ​റി. മ​ല​യാ​ളം മി​ഷ​ൻ അ​ൽ​ഐ​ൻ ചാ​പ്റ്റ​ർ ചെ​യ​ർ​മാ​ൻ ഡോ. ​ഷാ​ഹു​ൽ ഹ​മീ​ദ് അ​ധ്യ​ക്ഷ​നാ​യ ച​ട​ങ്ങി​ൽ ഇ​ന്ത്യ​ൻ സോ​ഷ്യ​ൽ സെ​ന്‍റ​ർ പ്ര​സി​ഡ​ന്‍റ്​ ജി​മ്മി ഉ​ദ്​​ഘാ​ട​നം നി​ർ​വ​ഹി​ച്ചു.ഐ.​എ​സ്.​സി ജ​ന​റ​ൽ സെ​ക്ര​ട്ട​റി മ​ണി​ക​ണ്ഠ​ൻ ഇ.​കെ. സ​ലാം, താ​രാ​ട്ട് പ്ര​സി​ഡ​ന്‍റ്​ ജം​ഷീ​ല ഷാ​ജി​ത്ത്, ഐ.​എ​സ്.​സി ചെ​യ​ർ ലേ​ഡി ബ​ബി​ത ശ്രീ​കു​മാ​ർ എ​ന്നി​വ​ർ ആ​ശം​സ​ക​ൾ നേ​ർ​ന്നു.

അ​സി. ട്ര​ഷ​റ​ർ ഇ​ഫ്തി​ഖാ​ർ, വൈ​സ് പ്ര​സി​ഡ​ന്‍റ്​ സു​രേ​ഷ് തി​രു​ക്കു​ളം, മു​ൻ പ്ര​സി​ഡ​ന്‍റ്​ മു​സ്ത​ഫ മു​ബാ​റ​ക്, വി​മ​ൻ​സ് ഫോ​റം സെ​ക്ര​ട്ട​റി സ്മി​ത രാ​ജേ​ഷ് എ​ന്നി​വ​ർ സ​ന്നി​ഹി​ത​രാ​യി​രു​ന്നു. അ​ൽ​ഐ​ൻ ചാ​പ്റ്റ​ർ സെ​ക്ര​ട്ട​റി റ​സി​യ ഇ​ഫ്തി​ഖാ​ർ സ്വാ​ഗ​ത​വും ഐ.​എ​സ്.​സി സാ​ഹി​ത്യ വി​ഭാ​ഗം സെ​ക്ര​ട്ട​റി ര​മേ​ശ് ന​ന്ദി​യും പ​റ​ഞ്ഞു.

തു​ട​ർ​ന്ന് മ​ല​യാ​ളം മി​ഷ​ൻ കു​ട്ടി​ക​ളും അ​ധ്യാ​പ​ക​രും ചേ​ർ​ന്ന് വി​വി​ധ ക​ലാ​പ​രി​പാ​ടി​ക​ൾ അ​വ​ത​രി​പ്പി​ച്ചു. യു.​എ.​ഇ കോ​ഓ​ഡി​നേ​റ്റ​ർ കെ.​എ​ൽ. ഗോ​പി, ലു​ലു റീ​ജ​ന​ൽ മാ​നേ​ജി​ങ്​ ഡ​യ​റ​ക്ട​ർ ഷാ​ജി ജ​മാ​ലു​ദ്ദീ​ൻ, മ​റ്റു വ്യ​വ​സാ​യ പ്ര​മു​ഖ​ർ എ​ന്നി​വ​ർ പ​ങ്കെ​ടു​ത്തു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:UAE News
News Summary - Malayalam Mission Al Ain Chapter Onam celebration
Next Story