മലയാളം മിഷൻ അൽ ഐൻ ചാപ്റ്റർ പുതിയ ഭരണസമിതി
text_fieldsഡോ. ഷാഹുൽ ഹമീദ്,സുരേഷ് തിരുക്കുളം, റസിയ ഇഫ്ത്തിക്കർ
അൽഐൻ: മലയാളം മിഷൻ അൽ ഐൻ ചാപ്റ്ററിന്റെ 2025-2027 പ്രവർത്തന കാലയളവിലേക്കുള്ള ഭരണസമിതിയുടെ പ്രവർത്തനോദ്ഘാടനം അൽ ഐൻ ഇന്ത്യൻ സോഷ്യൽ സെന്ററിൽ നടന്നു.
ഇന്ത്യൻ സോഷ്യൽ സെന്റർ പ്രസിഡന്റ് റസൽ മുഹമ്മദ് സാലി ഉദ്ഘാടനം നിർവഹിച്ച ചടങ്ങിൽ യു.എ.ഇ കോഒാഡിനേറ്റർ കെ.എൽ ഗോപി പുതിയ ഭരണസമിതി അംഗങ്ങളെ പ്രഖ്യാപിച്ചു.
ഡോ. ഷാഹുൽ ഹമീദ് (ചെയർമാൻ), സാദിഖ് ഇബ്രാഹീം (വൈസ് ചെയർമാൻ), സുരേഷ് തിരുക്കുളം (പ്രസിഡന്റ്), ഇ.കെ സലാം (വൈസ് പ്രസിഡന്റ്), റസിയ ഇഫ്ത്തിക്കർ (സെക്രട്ടറി), മുസ്തഫ വട്ട പറമ്പിൽ (ജോ. സെക്രട്ടറി), ഡോ. സുനീഷ് കൈമല (കൺവീനർ), ജോ. കൺവീനർ (ഷെറീന ജാബിർ), ഷമീഹ് (കോഒാഡിനേറ്റർ). കൂടാതെ ഒമ്പത് എക്സിക്യൂട്ടിവ് കമ്മിറ്റി അംഗങ്ങളും ഉൾപ്പെടുന്ന ഭരണസമിതിയാണ് നിലവിൽ വന്നത്.

