മലയാളം മിഷൻ അഡ്മിഷൻ ക്ഷണിച്ചു
text_fieldsഅബൂദബി: മലയാളം മിഷൻ അബൂദബി ചാപ്റ്ററിന് കീഴിൽ സംസ്ഥാന സർക്കാറിന്റെ മലയാളം മിഷൻ പാഠ്യപദ്ധതി പ്രകാരം നടന്നുവരുന്ന സൗജന്യ മലയാളം പഠനക്ലാസുകളിലേക്ക് അഡ്മിഷൻ ക്ഷണിച്ചു.
കേരളത്തിന് പുറത്ത് 26 സംസ്ഥാനങ്ങളിലും ഇന്ത്യക്ക് പുറത്ത് അറുപതിലേറെ രാജ്യങ്ങളിലുമായി പ്രവർത്തിച്ചുവരുന്ന മലയാളം മിഷന്റെ അബൂദബി ചാപ്റ്ററിന് കീഴിൽ നിലവിൽ അബൂദബി, മുസഫ, ബദാസായിദ്, റുവൈസ്, ബനിയാസ് എന്നീ സ്ഥലങ്ങളിലെ 102 കേന്ദ്രങ്ങളിലായി രണ്ടായിരത്തിലേറെ വിദ്യാർഥികളാണ് സൗജന്യമായി മലയാള ഭാഷ പഠിച്ചുവരുന്നത്.
നൂറാമത്തെ പഠനകേന്ദ്രത്തിന്റെ ഉദ്ഘാടനം കഴിഞ്ഞ ഒക്ടോബറിൽ കേരള സാംസ്കാരിക വകുപ്പ് മന്ത്രി സജി ചെറിയാൻ ഉദ്ഘാടനം ചെയ്തിരുന്നു. 116 അധ്യാപകരാണ് വിവിധ കേന്ദ്രങ്ങളിലായി മലയാള ഭാഷ പഠിപ്പിക്കുന്നത്.
മേയ് പകുതിയോടെ ആരംഭിക്കാൻ ഉദ്ദേശിക്കുന്ന മലയാളം മിഷന്റെ പുതിയ ബാച്ചുകളിലേക്ക് തങ്ങളുടെ കുട്ടികളെ ഉൾപ്പെടുത്താൻ ആഗ്രഹിക്കുന്നവർ മാർച്ച് 31നകം കേരള സോഷ്യൽ സെന്റർ (02 6314455), അബൂദബി മലയാളി സമാജം (050 7884621/ 050 2688458), ഇന്ത്യൻ ഇസ്ലാമിക് സെന്റർ (02 6424488), ഐ.സി.എഫ് (050 3034800), എസ്.എസ്.സി കൾചറൽ ഇൻസ്റ്റിറ്റ്യൂട്ട് (050 640 2600), അൽ ദഫ്റ (056 7623388) എന്നീ നമ്പറുകളിൽ ബന്ധപ്പെടണമെന്ന് ഭാരവാഹികൾ അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

