മലയാളം മിഷൻ അബൂദബി ചാപ്റ്റർ ഏഴാമത് പഠനോത്സവം
text_fieldsഅബൂദബി മലയാളി സമാജം മേഖലയുടെ പ്രവേശനോത്സവത്തിൽ മലയാളം മിഷൻ ചാപ്റ്റർ വൈസ് പ്രസിഡന്റ് സലീം ചിറക്കൽ സംസാരിക്കുന്നു
അബൂദബി: മലയാളം മിഷൻ അബൂദബി ചാപ്റ്ററിന്റെ ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച ഏഴാമത് പഠനോത്സവത്തിൽ കണിക്കൊന്ന (145), സൂര്യകാന്തി (38), ആമ്പൽ (26) എന്നീ പാഠ്യപദ്ധതികളിലായി 209 വിദ്യാർഥികൾ പങ്കെടുത്തു. പഠനോത്സവങ്ങൾക്ക് തുടക്കംകുറിച്ച് അബൂദബി മലയാളി സമാജത്തിൽ നടന്ന സാംസ്കാരിക സമ്മേളനത്തിൽ മലയാളം മിഷൻ അബൂദബി ചാപ്റ്റർ വൈസ് പ്രസിഡന്റ് സലീം ചിറക്കൽ അധ്യക്ഷത വഹിച്ചു. മലയാളം മിഷൻ റിസോഴ്സ് പേഴ്സൻ പി.കെ റാണി പഠനോത്സവം ഉദ്ഘാടനം ചെയ്തു. ചാപ്റ്റർ ചെയർമാൻ എ.കെ ബീരാൻകുട്ടി, പ്രസിഡന്റ് സഫറുല്ല പാലപ്പെട്ടി, സെക്രട്ടറി ബിജിത് കുമാർ, കോഓഡിനേറ്റർ ഷൈനി ബാലചന്ദ്രൻ, അധ്യാപകരായ സുമ വിപിൻ, സംഗീത ഗോപകുമാർ, ശ്രീലക്ഷ്മി ഹരികൃഷ്ണൻ, ധന്യ ഷാജി, സമാജം വനിതവിഭാഗം ജോ. കൺവീനർ, സമാജം ഭാരവാഹികളായ ടി.എം നിസാർ, സുരേഷ് പയ്യന്നൂർ, ഷാജി കുമാർ, ഷൈജു പിള്ള, വനിതവിഭാഗം ജോ. കൺവീനർ ചില സൂസൻ എന്നിവർ ചടങ്ങിൽ സംബന്ധിച്ചു. അബൂദബി മലയാളി സമാജം ജനറൽ സെക്രട്ടറി ടി.വി സുരേഷ്കുമാർ സ്വാഗതവും മേഖല കോഓഡിനേറ്റർ ബിൻസി ലെനിൻ നന്ദിയും പറഞ്ഞു.
ചാപ്റ്ററിനു കീഴിലുള്ള അൽ ദഫ്റ മേഖലയിലെ വിദ്യാർഥികൾ ബദാസായിദ് അസ്പിര ഇൻസ്റ്റിറ്റ്യൂട്ടിലും അബൂദബി മലയാളി സമാജം, ഷാബിയ എന്നീ മേഖലകളിലേത് സമാജത്തിലും അബൂദബി സിറ്റി മേഖലയിലേത് ഇന്ത്യൻ ഇസ്ലാമിക് സെന്ററിലും കേരള സോഷ്യൽ സെന്റർ മേഖലയിലേത് കെ.എസ്.സിയിലും പഠനോത്സവത്തിൽ പങ്കെടുത്തു. ചാപ്റ്റർ ഭാരവാഹികളായ എ.കെ. ബീരാൻകുട്ടി, സലീം ചിറക്കൽ, സഫറുല്ല പാലപ്പെട്ടി, ബിജിത് കുമാർ, ടി. ഹിദായത്തുല്ല എന്നിവരും മേഖല കോഓഡിനേറ്റർമാരായ ബിൻസി ലെനിൻ, സെറിൻ അനുരാജ്, പ്രീത നാരായണൻ, ഷൈനി ബാലചന്ദ്രൻ, രമേശ് ദേവരാഗം എന്നിവരും അധ്യാപകരും പഠനോത്സവങ്ങൾക്ക് നേതൃത്വം നൽകി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

