ഷാര്‍ജയില്‍ ഗിന്നസ് റെക്കോഡ് പിറന്നത് മലയാളിയുടെ കെട്ടിട നിർമാണത്തിന്
text_fieldsഷാര്‍ജ: തുടര്‍ച്ചയായി ഏറ്റവും കൂടുതല്‍ കോണ്‍ക്രീറ്റ് മിശ്രിതം നിറച്ചതിന് കഴിഞ്ഞ ദിവസം ഷാര്‍ജ മുവൈലയില്‍ പിറന്ന ലോക റെക്കോഡിന് മലയാളി സ്പർശം. ഖത്തര്‍ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന മലപ്പുറം പൊന്നാനി മാറഞ്ചേരി പരിച്ചകം സ്വദേശി അബുബക്കര്‍ മടപ്പാട്ടിെൻറ സഫാരി ഷോപ്പിങ് സെൻറർ നിര്‍മാണത്തിെൻറ ഭാഗമായിട്ടാണ് കോണ്‍ക്രീറ്റ് ഗിന്നസ് റെക്കോഡ് പിറന്നത്.
10 ലക്ഷം ചതുരശ്ര അടിയില്‍ നാല് നിലകളിലായി ഷാര്‍ജ മുവൈലയില്‍ നിര്‍മിക്കുന്ന കെട്ടിടമാണ് ഷാര്‍ജയുടെ കിരീടത്തില്‍ മറ്റൊരു ഗിന്നസ് പതക്കം ചാര്‍ത്തിയത്. 300 ദശലക്ഷം ദിര്‍ഹം ചിലവിട്ട് നിര്‍മിക്കുന്ന കെട്ടിടം 2018ല്‍ പൂര്‍ത്തിയാകും. സഫാരി ഹൈപ്പര്‍മാര്‍ക്കറ്റും അനുബന്ധ സ്ഥാപനങ്ങളും ഇതിലുണ്ടാകും. സഫാരി ഗ്രൂപ്പിെൻറ യു.എ.ഇയിലെ ആദ്യ സംരഭമാണിത്. 62 മണിക്കൂര്‍ തുടര്‍ച്ചയായി കോണ്‍ക്രീറ്റ് മിശ്രിതം നിറക്കുക. അതുകൊണ്ട് 20,246 ഘന മീറ്റര്‍ സ്ഥലം കോണ്‍ക്രീറ്റ് ചെയ്തെടുക്കുക.
ഷാര്‍ജയെ വീണ്ടും ഗിന്നസ് ബുക്കിലത്തെിച്ചത് ഇതായിരുന്നു. ഓസ്കാര്‍ ബില്‍ഡിങ് കണ്‍സ്ട്രക്ഷന്‍ കമ്പനിക്കാണ് നിര്‍മാണ ചുമതല. 600 ലധികം തൊഴിലാളികളാണ് ഗിന്നസ് കോണ്‍ക്രീറ്റ് നിറച്ചത്. ട്രക്കുകള്‍ 2600 ട്രിപ്പടിച്ചാണ് ആവശ്യമായ കോണ്‍ക്രീറ്റ് എത്തിച്ചത്. വാർപ്പിന് 5500 ടണ്‍ കമ്പി വേണ്ടിവന്നു. ഇതോടെ 19,793 ഘന മീറ്ററിെൻറ പഴയ റെക്കോര്‍ഡ് ഷാര്‍ജ മറികടന്നു. ഷാര്‍ജ നഗരസഭ ഡയറക്ടര്‍ ജനറല്‍ സാബിത് സലിം ആല് താരിഫി ഗിന്നസ് അധികൃതരില്‍ നിന്ന് റെക്കോഡ ഏറ്റുവാങ്ങി. 30 വര്‍ഷമായി ഖത്തറില്‍ പ്രവര്‍ത്തിക്കുന്ന അബുബക്കര്‍ 10 വര്‍ഷം മുമ്പാണ് റീട്ടെയില്‍ ബിസിനസിലേക്ക് തിരിഞ്ഞത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
