മലയാളവുമായി ചേർന്നുനിൽക്കാം
text_fieldsലോകത്തിെൻറ ഏതൊരു മൂലയിൽ ചെന്നാലും അവിടെയെല്ലാം ഒരു മലയാളിയു ണ്ടാവുമെന്നാണല്ലോ പറച്ചിൽ. എവിടെയെല്ലാം മലയാളിയുണ്ടോ അവിടെയെ ല്ലാം മലയാളം എത്തിക്കുക എന്ന ലക്ഷ്യത്തോടെയാണ് കേരള സർക്കാറിെൻറ മ ലയാളം മിഷൻ പ്രവർത്തനം. ഇൗ കൊറോണക്കാലത്തും അതിനൊരു മാറ്റവുമി ല്ല. ലോക്ഡൗണായി വീട്ടിലിരിക്കുന്നവർക്ക് മലയാളവുമായി ഏറ്റവുമധികം ചേർന്നുനിൽക്കാൻ പറ്റിയ സമയമാണിത്. ഇത് മുന്നിൽകണ്ട് കൂടുതൽ സർഗാത്മകമായ പാഠ്യപരിപാടികളാണ് നടപ്പാക്കുന്നത്. ഇൗ ഉദ്യമത്തിൽ മക്കേളാടൊപ്പം പങ്കുചേർന്ന് രക്ഷിതാക്കളും മലയാളവുമായി കൂടുതൽ അടുക്കണം. യു.എ.ഇയിൽ മാത്രം ആയിരക്കണക്കിന് കുട്ടികളാണ് മലയാളം മിഷനോെടാപ്പം ചേർന്ന് മലയാളം പഠിക്കുന്നത്. വിദ്യാർഥികൾ വീട്ടിലിരിക്കാൻ തുടങ്ങിയതോടെ വാട്സ് ആപ്പിലൂടെയാണ് പ്രവർത്തനം. സാധാരണ പാഠ്യപദ്ധതികളിൽനിന്ന് വിത്യസ്തമായി ചിത്രരചന, ഉപന്യാസ രചന, കവിതാ രചന, കഥാരചന, പാചകകല, കവിതാപാരായണം, സംഗീതാലാപനം തുടങ്ങി സര്‍ഗശേഷി വളര്‍ത്തുന്ന പരിപാടികളാണ് പുതുതായി ഉൾപ്പെടുത്തിയിരിക്കുന്നത്.
നാലു ചുമരുകൾക്കുള്ളിൽ കുടുങ്ങിയ കുട്ടികളിൽ കൂടുതൽ താൽപര്യമുണ്ടാക്കാൻ ലക്ഷ്യമിട്ടാണ് ഒാൺലൈൻ പഠനത്തിലേക്ക് കടന്നത്. വിദ്യാർഥികളുടെ പൂർണ സഹകരണം ലഭിക്കുന്നുണ്ട്. വീടുകളില്‍ കഴിയുന്ന വിദ്യാര്‍ഥികള്‍ക്ക് മാതൃഭാഷാ പഠനം തുടരുവാനും കുട്ടികളുടെ വിരസത മാറ്റുവാനമുള്ള പ്രവര്‍ത്തനങ്ങളാണ് മലയാളം മിഷന് മുന്നോട്ടു വെക്കുന്നത്. വാട്സ്ആപ് ഗ്രൂപ്പുകൾ വഴി അവർക്ക് ടാസ്കുകൾ നൽകും. ഇവ പൂർത്തിയാക്കിയ ശേഷം വാട്സ്ആപ്പിലൂടെ തന്നെ തിരിച്ചയക്കും. കൊറോണക്കാലത്ത് വിദ്യാര്‍ഥികള്‍ തയാറാക്കുന്ന സൃഷ്ടികളിൽ മികച്ചവ മലയാളം മിഷെൻറ കുട്ടികളുടെ പ്രസിദ്ധീകരണമായ ‘പൂക്കാലം’ വെബ് മാഗസിനിലും റേഡിയോ മലയാളത്തിലും ഉള്‍പ്പെടുത്തും. റേഡിയോ മലയാളത്തില്‍ അധ്യാപകരുടെയും വിദ്യാര്‍ഥികളുടെയും സർഗസൃഷ്ടികള് പ്രക്ഷേപണം ചെയ്യുന്ന ‘കിളിവാതില്‍’ എന്ന പരിപാടി ആരംഭിച്ചിട്ടുണ്ട്.വായനയെ പ്രോത്സാപ്പിക്കുന്നതിെൻറ ഭാഗമായി ‘അവധിക്കാലം വായനക്കാലം’ പരിപാടിയും ആസൂത്രണം ചെയ്തിട്ടുണ്ട്.
വായിക്കുന്ന പുസ്തകങ്ങളെ കുറിച്ച് വിദ്യാർഥികൾ തയാറാക്കുന്ന വിഡിയോയും ഒാഡിയോയും എഴുത്തുകളും തെരഞ്ഞെടുത്ത് റേഡിയോ മലയാളത്തിലും വെബ് മാഗസിനിലും പ്രസിദ്ധീകരിക്കും. കൊറോണ കാലത്ത് വിരസതയാര്‍ന്ന സമയങ്ങള്‍ സജീവമാക്കുന്നതിനായി കണിക്കൊന്ന, സൂര്യകാന്തി, ആമ്പല്‍ എന്നീ കോഴ്സുകളുടെ ചോദ്യപേപ്പറുകള്‍ തയാറാക്കാന്‍ അധ്യാപകരെ ചുമതലപ്പെടുത്തിയിട്ടുണ്ട്. മിഷെൻറ പാഠപുസ്തകങ്ങള്‍, കൈപുസ്തകങ്ങള്‍, കരിക്കുലം ഗ്രിഡ്, മലയാളം മിഷന് ലൈബ്രറി പുസ്തകങ്ങള്‍ എന്നിവ വായിക്കുവാനും മനനം ചെയ്യുവാനും അധ്യാപകർ ഇൗ അവസരം ഉപയോഗിക്കുന്നുണ്ട്.
ഇത് അവസരങ്ങളുടെ കൂടി കാലമാണ്. വളരുന്ന സാേങ്കതികവിദ്യകൾക്കൊപ്പം മലയാളത്തെയും ചേർത്തുപിടിക്കാം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
