അബൂദബിയിൽ മരിച്ച മലപ്പുറം സ്വദേശിയുടെ മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോയി
text_fieldsഅബൂദബി: കുടുംബത്തെ ഷാർജ വിമാനത്താവളത്തിൽനിന്ന് നാട്ടിലേക്ക് യാത്രയാക്കി മുറിയിലെത്തിയതിന് ശേഷം ഹൃദയ സ്തംഭനം മൂലം മരിച്ച യുവാവിെൻറ മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോയി. പറപ്പൂർ ഇല്ലിപ്പുലാക്കൽ റഹ്മത്ത് നഗറിലെ പുല്ലമ്പലവൻ കുഞ്ഞാലൻ ഹാജിയുടെ മകൻ ഹനീഫയുടെ (33) മൃതദേഹമാണ് ബുധനാഴ്ച പുലർച്ചെ 12.40നുള്ള എയർ ഇന്ത്യ എക്സ്പ്രസിൽ കൊണ്ടുപോയത്.
ശനിയാഴ്ച ഉച്ചക്ക് രണ്ടോടെയാണ് ഹനീഫ മരിച്ചത്. ഏഴ് മാസം മുമ്പ് കുടുംബത്തോടൊപ്പം നാട്ടിൽനിന്ന് വന്ന ഹനീഫ അബൂദബി-സൗദി അതിർത്തിയിലെ സിലയിലാണ് താമസിച്ചിരുന്നത്. അവിടെ കടകൾ നടത്തി വരികയായിരുന്നു. ശനിയാഴ്ച കട തുറക്കാതിരുന്നത് അന്വേഷിച്ച് ചെന്നവരാണ് മരിച്ചതായി കണ്ടത്.
മാതാവ്: ആയിഷ. ഭാര്യ: ഹബീബ. മക്കൾ: ഹാദിയ ഫാത്തിമ, ഹംദ ഹയ. മൃതദേഹം ഇല്ലിപ്പുലാക്കൽ ജുമാ മസ്ജിദിൽ ഖബറടക്കുമെന്ന് ബന്ധുക്കൾ അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
