മലപ്പുറം സാംസ്കാരിക വേദി സൗഹൃദസംഗമം
text_fieldsമലപ്പുറം സാംസ്കാരിക വേദി നിലമ്പൂർ ഉപതെരഞ്ഞെടുപ്പ് പ്രവചന മത്സര വിജയികൾക്കുള്ള സമ്മാനങ്ങൾ വിതരണം ചെയ്യുന്നു
ഷാർജ: നിലമ്പൂർ ഉപതെരഞ്ഞെടുപ്പ് ഫലം ജനദ്രോഹ സർക്കാറിന് ജനങ്ങൾ നൽകിയ മറുപടിയാണെന്നും വരാനിരിക്കുന്ന തെരഞ്ഞെടുപ്പുകളിൽ കോൺഗ്രസിന്റെയും യു.ഡി.എഫിന്റെയും വിജയ പ്രതീക്ഷകൾ വാനോളം ഉയർത്തുന്നതാണെന്നും ഷാർജ ഇൻകാസ് വൈസ് പ്രസിഡന്റ് ശ്രീനാഥ് കാടഞ്ചേരി അഭിപ്രായപ്പെട്ടു. ഷാർജ മലപ്പുറം സാംസ്കാരിക വേദി സംഘടിപ്പിച്ച സൗഹൃദ സംഗമം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
ചടങ്ങിൽ നിലമ്പൂർ ഉപതെരഞ്ഞെടുപ്പ് പ്രവചന മത്സര വിജയിക്കുള്ള സമ്മാന വിതരണം നടത്തി. മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയുടെ രണ്ടാം ചരമ വാർഷികത്തിന്റെ ഭാഗമായി യുവ സാഹിത്യകാരൻ സത്യജിത്ത് വാരിയത്ത് അനുസ്മരണ സന്ദേശം വായിച്ചു. ഓർമയിലെ ഉമ്മൻ ചാണ്ടി എന്ന പേരിൽ ഉപന്യാസ മത്സരവും സംഘടിപ്പിച്ചിട്ടുണ്ട്. പ്രഭാകരൻ പന്ത്രോളി അധ്യക്ഷതവഹിച്ച ചടങ്ങിൽ ഷറഫുദ്ദീൻ നെല്ലിശ്ശേരി, ഫസൽ മരക്കാർ, ഹംസ പെരിഞ്ചേരി, ഫൈസൽ പയ്യനാട്, അനൂപ്കുമാർ, അൻവർ പള്ളത്ത് എന്നിവർ സംസാരിച്ചു. രാധാകൃഷ്ണൻ കോക്കൂർ സ്വാഗതവും ഫൗസിയ യൂനുസ് നന്ദിയും പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

