മലപ്പുറം സ്വദേശി അജ്മാനില്‍ നിര്യാതനായി
text_fieldsഅജ്മാന്‍: മലപ്പുറം തൂത തെക്കേപ്പുറത്തെ കണ്ടപ്പാടി മുഹമ്മദ് ഷാനവാസ് (46) അജ്മാനില്‍ ഹൃദയാഘാതം മൂലം നിര്യാതനായി. നുഐമിയയിലെ താമസ സ്ഥലത്ത് ബുധനാഴ്ച രാത്രി ഉറങ്ങാന്‍ കിടന്ന ഇദ്ദേഹത്തെ രാവിലെ മരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു.
കണ്ടപ്പാടി യുസുഫ് ഹാജിയുടെ മകനാണ്. മുതിരമണ്ണയിലെ വെങ്ങാടൻ സഫിയയാണ് മാതാവ്. 25 വർഷത്തോളമായി പ്രവാസിയാണ്. രണ്ട് വർഷം മുമ്പാണ് അവസാനമായി നാട്ടിൽ നിന്നും വന്നത്. ഭാര്യ: പാറലിലെ ചോരമ്പറ്റ സുലൈഖ. മക്കൾ: ഷഹന ഷെറിൻ (ഒപ്റ്റോമെട്രിസ്റ്റ് വിദ്യാർഥിനി), മുഹമ്മദ് ഷാൻ (പ്ലസ് വൺ വിദ്യാർഥി), ഷാബിന (നാലാം ക്ലാസ് വിദ്യാർഥിനി). സഹോദരങ്ങൾ: മുഹമ്മദ് ഷഫീഖ്, ഷാഹിന. നടപടിക്രമങ്ങള്‍ പൂര്‍ത്തീകരിച്ച് മയ്യിത്ത് നാട്ടിലേക്ക് കൊണ്ടുപോകുമെന്ന് ബന്ധുക്കള്‍ അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

