Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

മലപ്പുറം സ്വദേശി ഷാർജയിൽ നിര്യാതനായി

text_fields
bookmark_border
മലപ്പുറം സ്വദേശി ഷാർജയിൽ നിര്യാതനായി
cancel
camera_alt

ശറഫുദ്ധീൻ

Listen to this Article

ഷാർജ: മലപ്പുറം സ്വദേശി ഷാർജയിൽ ചികിത്സക്കിടെ നിര്യാതനായി. തെന്നല കുറ്റിപ്പാല സ്വദേശിയായ പറമ്പിൽ ശറഫുദ്ധീനാണ് (42) ശനിയാഴ്ച രാവിലെ മരിച്ചത്. നവംബർ മൂന്നിന് നാട്ടിൽ നിന്ന് തൊഴിൽ വിസയിൽ ഷാർജയിലെത്തിയ ഷറഫുദ്ദീനെ ദേഹാസ്വാസ്ത്യത്തെ തുടർന്ന് നവംബർ 12ന് ഷാർജയിലെ ബുർജിൽ ഹോസ്പിറ്റലിൽ പ്രവേശിപ്പിച്ചിരുന്നു.

ഹൃദയത്തിൽ ബ്ലോക്ക് കണ്ടെത്തിയതിനെ തുടർന്ന് ആശുപത്രിയിൽ തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിലായിരുന്നു. ഹാർട്ട് ബ്ലോക്കിനുള്ള ശസ്ത്രക്രിയക്ക് വിധേയനാക്കിയ ഷറഫുദ്ദീൻ അസുഖം ഭേദമായെന്ന പ്രതീക്ഷക്കിടയിലാണ് മരണം. ഗൾഫിലെത്തിയ ഉടനെയുള്ള ഷറഫുദ്ദീന്റെ വിയോഗം ബന്ധുക്കളെയും സുഹൃത്തുക്കളെയും ഏറെ കണ്ണീരിലാഴ്ത്തി.

പരേതരായ പറമ്പിൽ കുഞ്ഞിമുഹമ്മദ്-സുലൈഖ ദമ്പദികളുടെ മകനാണ്. ഭാര്യ: മുഹ്സിന. മക്കൾ: മുഹമ്മദ് നാഫിഹ്, മുഹമ്മദ് നായിഫ്, മുഹമ്മദ് നജ്‌വാൻ, ഫാത്തിമ നാഫിഹ. സഹോദരങ്ങൾ: ഉമ്മർ, മുഹമ്മദ് റാഫി, നൗഷാദ്, ഹാജറ, ആമിന, പരേതയായ സുലൈഖ. നടപടികൾ പൂർത്തിയാക്കി മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോകാനുള്ള ശ്രമത്തിലാണെന്ന് ബന്ധുക്കൾ അറിയിച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - Malappuram native died in Sharjah
Next Story