Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightU.A.Echevron_rightമ​ല​പ്പു​റം...

മ​ല​പ്പു​റം കെ.​എം.​സി.​സി അ​ധ്യാ​പ​ക ആ​ദ​രം 20ന്

text_fields
bookmark_border
ബാ​ല​ശ​ങ്ക​ര​ൻ മാ​സ്റ്റ​റും ഹ​മീ​ദ് മൗ​ല​വി​യും
cancel
camera_alt

ബാ​ല​ശ​ങ്ക​ര​ൻ മാ​സ്റ്റ​റും ഹ​മീ​ദ് മൗ​ല​വി​യും

അ​ബൂ​ദ​ബി: ലോ​ക അ​ധ്യാ​പ​ക​ദി​ന​ത്തോ​ട​നു​ബ​ന്ധി​ച്ച് അ​ബൂ​ദ​ബി മ​ല​പ്പു​റം ജി​ല്ല കെ.​എം.​സി.​സി​യു​ടെ ആ​ദ​ര​മേ​റ്റു​വാ​ങ്ങാ​ൻ നാ​ട്ടി​ൽ​നി​ന്ന് ര​ണ്ട് വി​ശി​ഷ്ടാ​തി​ഥി​ക​ളും. ത​ക്‌​രീം എ​ന്ന പേ​രി​ല്‍ ഇ​ന്ത്യ​ന്‍ ഇ​സ്‍ലാ​മി​ക് സെ​ന്‍റ​റി​ല്‍ ഒ​ക്ടോ​ബ​ര്‍ 20ന് ​വെ​ള്ളി​യാ​ഴ്ച രാ​ത്രി ഏ​ഴു മ​ണി​ക്ക് ന​ട​ക്കു​ന്ന പ​രി​പാ​ടി​യി​ൽ മ​ല​പ്പു​റം സ്വ​ദേ​ശി​ക​ളാ​യ ബാ​ല​ശ​ങ്ക​ര​ൻ മാ​സ്റ്റ​റും ഹ​മീ​ദ് മൗ​ല​വി​യും പ​ങ്കെ​ടു​ക്കും. ഇ​തി​നാ​യി ഇ​രു​വ​രും അ​ബൂ​ദ​ബി​യി​ൽ എ​ത്തി. യു.​എ.​ഇ​യി​ല്‍ 25 വ​ര്‍ഷം അ​ധ്യാ​പ​ന മേ​ഖ​ല​യി​ല്‍ സേ​വ​ന​മ​നു​ഷ്ഠി​ച്ച മ​ല​പ്പു​റം ജി​ല്ല​യി​ല്‍ നി​ന്നു​ള്ള അ​ധ്യാ​പ​ക​രെ ആ​ദ​രി​ക്കാ​നാ​ണ് അ​ബൂ​ദ​ബി മ​ല​പ്പു​റം ജി​ല്ല കെ.​എം.​സി.​സി എ​ജു​ക്കേ​ഷ​ന്‍ വി​ങ് പ്രോ​ഗ്രാം സം​ഘ​ടി​പ്പി​ക്കു​ന്ന​ത്.

പാ​ണ​ക്കാ​ട് അ​ബ്ബാ​സ​ലി ശി​ഹാ​ബ് ത​ങ്ങ​ള്‍, യു.​എ.​ഇ എ​ഴു​ത്തു​കാ​രി ഫാ​ത്തി​മ അ​ല്‍ മ​സ്രൂ​ഈ, വി​വി​ധ എ​മി​റേ​റ്റു​ക​ളി​ല്‍ നി​ന്നാ​യി മ​ല​പ്പു​റം ജി​ല്ല​യി​ല്‍നി​ന്നു​ള്ള 25ഓ​ളം അ​ധ്യാ​പ​ക​ര്‍, വി​വി​ധ സ്‌​കൂ​ള്‍ പ്ര​തി​നി​ധി​ക​ള്‍, സം​ഘ​ട​ന ഭാ​ര​വാ​ഹി​ക​ള്‍, സാം​സ്‌​കാ​രി​ക പ്ര​വ​ര്‍ത്ത​ക​ര്‍, കെ.​എം.​സി.​സി. കേ​ന്ദ്ര-​സം​സ്ഥാ​ന-​ജി​ല്ല നേ​താ​ക്ക​ള്‍ പ​ങ്കെ​ടു​ക്കും.

ജി​ല്ല​യു​ടെ വി​ദ്യാ​ഭ്യാ​സ പു​രോ​ഗ​തി​യെ​ക്കു​റി​ച്ചു​ള്ള വി​ഡി​യോ ഡോ​ക്യു​മെ​ന്‍റ​റി പ്ര​ദ​ര്‍ശ​ന​വും വി​ദ്യാ​ഭ്യാ​സ മേ​ഖ​ല​യി​ലെ പ്ര​മു​ഖ​രു​ടെ പ്ര​ഭാ​ഷ​ണ​വും ഉ​ണ്ടാ​യി​രി​ക്കും. പ​രി​പാ​ടി​യോ​ട് അ​നു​ബ​ന്ധി​ച്ച് പ്ര​ബ​ന്ധ​ര​ച​ന, വി​ഡി​യോ ആ​ശം​സ, ചി​ത്ര​ര​ച​ന, ക്വി​സ് തു​ട​ങ്ങി​യ മ​ത്സ​ര​ങ്ങ​ളും സം​ഘ​ടി​പ്പി​ക്കു​ന്നു​ണ്ട്. കു​ട്ടി​ക​ളു​ടെ വി​വി​ധ ക​ലാ​പ​രി​പാ​ടി​ക​ളും അ​ര​ങ്ങേ​റും.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:HonorK.M.C.CMalappuramTeacher
News Summary - Malappuram KMCC Honor for Teacher on 20
Next Story