Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightU.A.Echevron_rightമലപ്പുറം ജില്ല...

മലപ്പുറം ജില്ല കെ.എം.സി.സി അംഗത്വ കാമ്പയിൻ

text_fields
bookmark_border
മലപ്പുറം ജില്ല കെ.എം.സി.സി അംഗത്വ കാമ്പയിൻ
cancel
camera_alt

കെ.എം.സി.സി മെംബർഷിപ് കാമ്പയിൻ മലപ്പുറം ജില്ലാതല ഉദ്ഘാടനം യഹ്‌യ തളങ്കര കെ.പി.എ സലാമിന് നൽകി നിർവഹിക്കുന്നു. പി.കെ. ഇസ്മായിൽ, ഒ.കെ. ഇബ്രാഹിം, ആർ. ശുക്കൂർ, ചെമ്മുക്കൻ യാഹു മോൻ, പി.വി. നാസർ എന്നിവർ സമീപം

ദുബൈ: യു.എ.ഇ കെ.എം.സി.സി ഡിജിറ്റൽ മെംബർഷിപ് നവലോക ക്രമത്തിൽ ഏറെ പ്രസക്തവും പുതുമയിലേക്കുള്ള ചുവടുവെപ്പുമാണെന്ന് ദുബൈ കെ.എം.സി.സി മെംബർഷിപ് മോണിറ്ററിങ് കമ്മിറ്റി ചെയർമാൻ യഹ്‌യ തളങ്കര അഭിപ്രായപ്പെട്ടു. ദുബൈ മലപ്പുറം ജില്ല കെ.എം.സി.സി. അംഗത്വ കാമ്പയിൻ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ദുബൈ കെ.എം.സി.സി. ആക്ടിങ് ജന. സെക്രട്ടറി കെ.പി.എ. സലാമിന് ഡിജിറ്റൽ മെംബർഷിപ് നൽകി മലപ്പുറം ജില്ലാതല ഉദ്ഘാടനം നിർവഹിച്ചു. ജില്ല കെ.എം.സി.സി പ്രസിഡന്‍റ് ചെമ്മുക്കൻ യാഹുമോൻ അധ്യക്ഷത വഹിച്ചു.

സംസ്ഥാന നിരീക്ഷകൻ ഒ.കെ. ഇബ്രാഹീം മുഖ്യപ്രഭാഷണം നിർവഹിച്ചു. സംസ്ഥാന ട്രഷറർ പി.കെ. ഇസ്മായിൽ, സംസ്ഥാന ഭാരവാഹികളായ ആർ. ശുക്കൂർ, മുസ്തഫ വേങ്ങര എന്നിവർ സംസാരിച്ചു. കരീം കാലടി പ്രാർഥന നിർവഹിച്ചു. പി.വി. നാസർ സ്വാഗതവും എ.പി. നൗഫൽ നന്ദിയും പറഞ്ഞു. ജില്ല കെ.എം.സി.സി ഭാരവാഹികളായ ഒ.ടി. സലാം, സൈനുദ്ദീൻ പൊന്നാനി, മുജീബ് കോട്ടക്കൽ, ശിഹാബ് ഇരിവേറ്റി, ഫക്രുദ്ദീൻ മാറാക്കര, ഫൈസൽ തെന്നല, അബ്ദുസ്സലാം പരി എന്നിവർ സംബന്ധിച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:KMCCMalappuram DistrictMembership Campaign
News Summary - Malappuram District KMCC Membership Campaign
Next Story