മലബാർ വളൻറിയർ ടീം ശിൽപശാല
text_fieldsഹത്ത കമ്യൂണിറ്റി സെൻററിൽ സംഘടിപ്പിച്ച ശിൽപശാലയിൽനിന്ന്
ദുബൈ: ദുബൈ കമ്യൂണിറ്റി ഡെവലപ്മെൻറ് അതോറിറ്റിയുടെ (സി.ഡി.എ) കീഴിൽ പ്രവർത്തിക്കുന്ന മലബാർ വളൻറിയർ ടീമിെൻറ ആഭിമുഖ്യത്തിൽ നബദ് അൽ ഇമാറാത്, ഫ്രൻറ്സ് ഓഫ് പാർക്കിൻസൺസ് യു.എ.ഇ എന്നിവയുടെ സഹകരണത്തോടെ ഏകദിന വളൻറിയർ ശിൽപശാല സംഘടിപ്പിച്ചു.
ദുബൈ പൊലീസിലെ മുഹമ്മദ് മൊഹ്സിൻ അലി ശിൽപശാല ഉദ്ഘാടനം ചെയ്തു. ദുബൈ ഹത്ത കമ്യൂണിറ്റി സെൻററിൽ കോവിഡ് മാനദണ്ഡങ്ങളോടെ സംഘടിപ്പിച്ച ശിൽപശാലയിൽ ഫ്രണ്ട്സ് ഓഫ് പാർക്കിൻസൺസ് പ്രസിഡൻറ് ഹുസയ്ഫ ഇബ്രാഹിം 'സന്നദ്ധ സേവനം വ്യക്തിജീവിതത്തിലുണ്ടാക്കുന്ന മാറ്റങ്ങൾ'എന്ന വിഷയത്തിൽ ക്ലാസെടുത്തു. ശിൽപശാലയിൽ 200ൽപരം പേർ പങ്കെടുത്തു. മുഹമ്മദ് സാജിദ് ആമുഖ ഭാഷണം നടത്തി. പ്രതിനിധികൾ ഉദ്യോഗസ്ഥർക്കൊപ്പം വൈകീട്ട് ഹത്ത അണക്കെട്ടും വിനോദസഞ്ചാരകേന്ദ്രങ്ങളും സന്ദർശിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

