മലബാർ സമരം: പുസ്തകചർച്ച
text_fields‘1921- മലബാർ സമരം’ എന്ന ഗ്രന്ഥപരമ്പരയെ അടിസ്ഥാനമാക്കി നടന്ന പുസ്തകചർച്ച
അബൂദബി: ഇന്ത്യൻ ഇസ്ലാമിക് സെൻറർ സംഘടിപ്പിച്ച ലിറ്റററി ഫെസ്റ്റിവലിന്റെ ഭാഗമായി പുസ്തകചർച്ച സംഘടിപ്പിച്ചു.ആറ് വാല്യങ്ങളിലായി യുവത ബുക്സ് പ്രസിദ്ധീകരിച്ച ‘1921- മലബാർ സമരം’ എന്ന ചരിത്രഗ്രന്ഥപരമ്പരയെ അടിസ്ഥാനമാക്കിയായിരുന്നു ചർച്ച സംഘടിപ്പിച്ചത്.
മലബാർ സമരം ഒരു നൂറ്റാണ്ട് പിന്നിട്ട ഘട്ടത്തിൽ അതിന്റെ രാഷ്ട്രീയവും സാംസ്കാരികവും ചരിത്രപരവുമായ ഭിന്നവായനകളെ സൂക്ഷ്മമായി ഈ ഗ്രന്ഥം അപഗ്രഥിച്ചിട്ടുണ്ടെന്ന് പാനൽചർച്ചയിൽ പങ്കെടുത്തവർ അഭിപ്രായപ്പെട്ടു. വിവിധ സംഘടനകളെ പ്രതിനിധീകരിച്ച് ഹൈദർ ബിൻ മൊയ്തു (ഇന്ത്യൻ ഇസ്ലാമിക് സെന്റർ), ഇംതിയാസ് (ഐ.സി.സി), അസൈനാർ അൻസാരി (യു.എ.ഇ ഇസ്ലാഹി സെന്റർ), എൻ.പി. അബ്ദുന്നാസർ (യുവത ബുക്ക് ഹൗസ്), അഷ്കർ നിലമ്പൂർ (ഇന്ത്യൻ ഇസ്ലാഹി സെന്റർ) എന്നിവർ പാനൽചർച്ചയിൽ പങ്കെടുത്ത് സംസാരിച്ചു. ജാഫർ വയനാട് മോഡറേറ്ററായിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

