മലബാർ പ്രവാസി യു.എ.ഇ ഓണാഘോഷം സംഘടിപ്പിച്ചു
text_fieldsമലബാർ പ്രവാസി യു.എ.ഇ സംഘടിപ്പിച്ച ഓണാഘോഷത്തിൽ പങ്കെടുത്തവർ
ദുബൈ: മലബാർ പ്രവാസി യു.എ.ഇയുടെ നേതൃത്വത്തിൽ ഓണാഘോഷ പരിപാടി ‘ശ്രാവണോത്സവം’ വർണാഭമായ ചടങ്ങുകളോടെ ആഘോഷിച്ചു. പ്രവാസി മനസ്സുകളിൽ നാട്ടോർമകളും സൗഹൃദവും പുതുക്കുന്നതായിരുന്നു ചടങ്ങ്. പ്രസിഡന്‍റ് അഡ്വ. അസീസ് തോലേരിയുടെ അധ്യക്ഷതയിൽ ചേർന്ന സാംസ്കാരിക സമ്മേളനത്തിൽ മോഹൻ വെങ്കിട്ട്, മൊയ്തു കുറ്റ്യാടി, അഡ്വ. ദേവദാസ്, ഡോ. ബാബു റഫീഖ്, ഡോ. പ്രശാന്ത്, സഹീർ, ഷൈജ, സുനിൽ നമ്പ്യാർ, ഉണ്ണി, ഇക്ബാൽ ചെക്യാട്, മുരളി, ഭാസ്കരൻ എന്നിവർ സംസാരിച്ചു.
സെക്രട്ടറി ശങ്കർ സ്വാഗതവും നാസർ പട്ടാമ്പി നന്ദിയും പറഞ്ഞു. തുടർന്ന് അംഗങ്ങളും കുടുംബാംഗങ്ങളും അവതരിപ്പിച്ച ഗാനമേള, ഭരതനാട്യം, തിരുവാതിരക്കളി തുടങ്ങിയവ ആഘോഷത്തിന് മാറ്റുകൂട്ടി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

