മലബാർ പ്രവാസി മാമുക്കോയ പുരസ്കാരം പ്രഖ്യാപിച്ചു
text_fieldsഹരീഷ് കണാരൻ, ഷാബു കിളിത്തട്ടിൽ, മാത്തുക്കുട്ടി കടോൺ
ദുബൈ: മലബാർ പ്രവാസി യു.എ.ഇ നൽകിവരുന്ന രണ്ടാമത് മാമുക്കോയ പുരസ്കാരം പ്രഖ്യാപിച്ചു. ഈ വർഷത്തെ ഹാസ്യ കലാകാരനുള്ള പുരസ്കാരം ഹരീഷ് കണാരനാണ്.
യു.എ.ഇയിലെ എൻ.ടി.വി ചെയർമാൻ മാത്തുക്കുട്ടി കടോൺ, മാധ്യമപ്രവർത്തകനും ഹിറ്റ് എഫ്.എം അവതാരകനുമായ ഷാബു കിളിത്തട്ടിൽ എന്നിവർക്കാണ് മാധ്യമ പുരസ്കാരങ്ങൾ.
സാമൂഹിക പ്രവർത്തകനുള്ള പുരസ്കാരം ബ്ലഡ് ഡോണേഴ്സ് കേരള യു.എ.ഇ ഘടകം പ്രസിഡന്റ് പ്രയാഗ് പേരാമ്പ്രക്കും എഴുത്തുകാരനുള്ള പുരസ്കാരം ഇ.കെ. ദിനേശനും സമ്മാനിക്കുമെന്ന് പുരസ്കാര സമിതി അംഗങ്ങളായ മോഹൻവെങ്കിട്ട്, ജമീൽ ലത്തീഫ്, മൊയ് ദു കുറ്റിയാടി, ഹാരിസ് കോസ്മോസ് എന്നിവർ അറിയിച്ചു.
മേയ് 31ന് ദുബൈയിൽ നടക്കുന്ന മാമുക്കോയ അനുസ്മരണ പരിപാടിയിൽ പുരസ്കാരം വിതരണംചെയ്യുമെന്ന് ഭാരവാഹികളായ അഡ്വ. അസീസ് തോലേരി, ശങ്കർ നാരായണൻ, ചന്ദ്രൻ കൊയിലാണ്ടി എന്നിവർ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

