മലബാർ പ്രവാസി ഇഫ്താർ സംഗമം
text_fieldsമലബാർ പ്രവാസി (യു.എ.ഇ) ഇഫ്താർ സംഗമം എൻ.കെ. കുഞ്ഞമ്മദ് ഉദ്ഘാടനം ചെയ്യുന്നു
ദുബൈ: മലബാർ പ്രവാസി (യു.എ.ഇ) ഇഫ്താർ സംഗമം സംഘടിപ്പിച്ചു. സംഗമം നോർക്ക ഡയറക്ടറും പ്രവാസി ക്ഷേമനിധി ബോർഡ് മെംബറുമായ എൻ.കെ കുഞ്ഞമ്മദ് ഉദ്ഘാടനം ചെയ്തു. യു.എ.ഇ സ്വദേശികളായ അഹ്മദ് അൽ സആബി, ഷഹീൻ അഹ്മദ്, മാമു മുഹമ്മദ് തുടങ്ങിയവർ വിശിഷ്ടാതിഥികളായി പങ്കെടുത്തു.
ചടങ്ങിൽ യു.എ.ഇയിൽ സേവനം ചെയ്യുന്ന നബാദ് അൽ ഇമാറാത്ത് വളന്റിയർ ടീം സി.ഇ.ഒ ഡോ.ഖാലിദ് അൽ ബലൂഷിയെ ആദരിച്ചു. ഷാർജ ഇന്ത്യൻ അസോസിയേഷൻ പ്രസിഡന്റ് നിസാർ തളങ്കര, അക്കാഫ് അസോസിയേഷൻ പ്രസിഡന്റ് പോൾ ടി. ജോസഫ്, ഇബ്രാഹിം എളേറ്റിൽ, മോഹൻ എസ്. വെങ്കിട്ട്, ബി.എ. നാസർ, ഇസ്മയിൽ മേലടി, ശറഫുദ്ദീൻ(കുവൈത്ത്), ഷീല പോൾ, ഡോ. ബാബു റഫീഖ്, നാസർ ഊരകം, ടി.കെ. യൂനുസ്, സുൾഫിക്കർ, ഖാലിദ് തൊയക്കാവ്, നാസർ ബേപ്പൂർ, ഇ.കെ. ദിനേശ്, ഷിജി അന്ന ജോർജ്, അസീസ് തോലെരി, സുജിത് എന്നിവർ സംസാരിച്ചു.
മലബാർ പ്രവാസി (യു.എ.ഇ) പ്രസിഡന്റ് ജമീൽ ലത്തീഫ് അധ്യക്ഷത വഹിച്ചു. സെക്രട്ടറി അഡ്വ. മുഹമ്മദ് സാജിദ് സ്വാഗതവും ട്രഷറർ മലയിൽ മുഹമ്മദ് അലി നന്ദിയും പറഞ്ഞു. മൊയ്തു കുറ്റ്യാടി, മുരളി കൃഷ്ണൻ, അഷ്റഫ് ടി.പി, ചന്ദ്രൻ, സുനിൽ, ബഷീർ, ഭാസ്കരൻ, ഇഖ്ബാൽ, മുഹമ്മദ് നൗഫൽ എന്നിവർ നേതൃത്വം നൽകി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

